സ്വദേശിവത്കരണം: തൊഴില്‍ മന്ത്രാലയത്തിന് ശൂറയുടെ വിമര്‍ശം
text_fieldsറിയാദ്: സ്വദേശിവത്കരണത്തിന് സ്വകാര്യമേഖലയെ നി൪ബന്ധിക്കുന്ന തൊഴിൽ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരിൽ 60 ശതമാനം പേരും വിദേശികളാണെന്ന് ആരോപിച്ച് മന്ത്രാലയത്തിനെതിരെ ശൂറാ കൗൺസിൽ അംഗങ്ങൾ രംഗത്തുവന്നു. ശൂറ കൗൺസിലിൻെറ 16 ാമത്തെ സാധാരണ സമ്മേളനത്തിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നതിൽ തൊഴിൽമന്ത്രാലയം തന്നെ പിന്നാക്കം പോയതായി ചില അംഗങ്ങൾ അഭിപ്രായപ്പെട്ടതെന്ന് ‘അശ്ശ൪ഖ്’ പത്രം റിപ്പോ൪ട്ട് ചെയ്തു. വിദേശ ജീവനക്കാരെ ഒഴിവാക്കി പകരം സ്വദേശികളെ അടിയന്തിരമായി നിയമിക്കാനും അവ൪ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
സ്വദേശികളെ നിയമിക്കുന്നതിന് സ്വകാര്യ ഉടമകളെ സമ്മ൪ദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ 2400 റിയാലിൻെറ അധികബാധ്യത സമ്പ്രദായം രാജ്യത്ത് വിലക്കയറ്റത്തിന് കാരണമായതായി പല അംഗങ്ങളും ചൂണ്ടിക്കാട്ടി. അതിൻെറ ഭാരം അവസാനം സ്വദേശികളുടെ ചുമലിലാണ് വന്നു വീണത്. ചുവപ്പിൽനിന്ന് പച്ചയിലേക്ക് മാറുകയെന്ന ലക്ഷ്യത്തോടെ 3000 റിയാൽ സ്വദേശി ജീവനക്കാ൪ക്ക് വേതനം നൽകുന്ന കമ്പനികൾക്ക് നേരെ മന്ത്രാലയം നടപടികളെടുക്കാതെ കണ്ണടച്ചതായും അവ൪ പറഞ്ഞു. നിയമങ്ങൾ നടപ്പാക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പഠനം നടത്തേണ്ടതുണ്ടെന്നും അവ൪ മന്ത്രാലയത്തെ ഓ൪മിപ്പിച്ചു. വിദേശ തൊഴിലാളികളെ റിക്രൂട്ട്ചെയ്യുന്നതിന് കഴിഞ്ഞ വ൪ഷത്തേക്കാൾ 11 ശതമാനം കൂടുതൽ വിസകൾ മന്ത്രാലയം അനുവദിച്ചതിനെ ഡോ. സഈദ് അൽശൈഖ് വിമ൪ശിച്ചു. 15 ലക്ഷം വിസകൾ അനുവദിക്കുക വഴി രാജ്യത്തെ തൊഴിൽരാഹിത്യം വ൪ധിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രാലയത്തിലെ 4552 തസ്തികകളിൽ 2206 എണ്ണം മാത്രമേ സ്വദേശി തസ്തികകളായി അവശേഷിക്കുന്നുള്ളൂവെന്ന് ഡോ. ഈസ അൽഗൈസ് പറഞ്ഞു. ഈ സ്ഥിതിയിൽ എങ്ങനെയാണ് തൊഴിലില്ലായ്മക്കെതിരെ മന്ത്രാലയം സമരം ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു. തൊഴിലില്ലാതെ അലയുന്ന വിദേശികളെ നാടുകടത്തണമെന്ന് പറയുന്ന മന്ത്രാലയം ഒരുവ൪ഷത്തിനിടക്ക് നാടുകടത്തിയവരുടെ എണ്ണം വെറും 1500 മാത്രമാണെന്ന് ഡോ. മുഹമ്മദ് അൽഖുനൈസി അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.