ബംഗളൂരുവില്‍ ബി.ജെ.പി ഓഫീസിനു മുന്നില്‍ സ്ഫോടനം; 16 പേര്‍ക്ക് പരിക്ക്
text_fieldsബംഗളൂരു: ബംഗളൂരുവിലെ മല്ലേശ്വരത്ത് ബി.ജെ.പി ഓഫീസിനു മുന്നിലുണ്ടായ സ്ഫോടനത്തിൽ എട്ടു പൊലീസുകാരടക്കം 16 പേ൪ക്ക് പരിക്കേറ്റു. ഓഫീസിന് പുറത്ത് പാ൪ക്ക് ചെയ്ത മോട്ടോ൪ സൈക്കിളിൽ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലീസ് കമ്മീഷണ൪ രാഘവേന്ദ്ര എച്ച്. ഒറാഡ്ക൪ സ്ഥിരീകരിച്ചു.
ബുധനാഴ്ച രാവിലെ 10.45 ഓടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന പൊലീസ് ബസ് അടക്കം നിരവധി വാഹനങ്ങൾ കത്തി നശിച്ചു. എൻ.ഐ.എ സംഘം സ്ഥലത്ത് പരിശോധന നടത്തി. മോട്ടോ൪ സൈക്കിളിൽ സ്ഥാപിച്ചത് ടൈം ബോംബായിരുന്നെന്ന സൂചനയാണ് എൻ.ഐ.എ സംഘം നൽകിയത്. സ്ഥലത്ത് പാ൪ക്ക് ചെയ്തിരുന്ന മാരുതി ഒമ്നി വാനിലെ ഓട്ടോ ഗ്യാസ് സിലിണ്ട൪ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നായിരുന്നു ആദ്യ നിഗമനം.
മെയ് 5ന് നടക്കാനിരിക്കുന്ന ക൪ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ നാമനി൪ദേശ പത്രിക സമ൪പ്പിക്കേണ്ട അവസാന ദിവസമായതിനാൽ ബുധനാഴ്ച ബി.ജെ.പി ഓഫീസിൽ നല്ല തിരക്കുണ്ടായിരുന്നു.
ബംഗളൂരു സ്ഫോടനത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽ കുമാ൪ ഷിൻഡെ പറഞ്ഞു. ബംഗളൂരു സ്ഫോടനത്തെ തുട൪ന്ന് ദൽഹിയിലും മുംബൈയിലും കനത്ത ജാഗ്രതാ നി൪ദേശം പുറപ്പെടുവിച്ചു.
അതിനിടെ, ബംഗളൂരുവിൽ വീണ്ടും സ്ഫോടനമുണ്ടായതായി പ്രാദേശിക മാധ്യമങ്ങളിലടക്കം വാ൪ത്ത പരന്നു. ഹെബ്ബാളയിലെ കൊക്കകോള ഫാക്ടറിക്കു മുന്നിൽ സ്ഫോടനമുണ്ടായെന്നാണ് വാ൪ത്ത വന്നത്. എന്നാൽ, രണ്ടാമതും സ്ഫോടനമുണ്ടായെന്ന വാ൪ത്ത അടിസ്ഥാന രഹിതമാണെന്ന് പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.