നാല് ഹജ്ജ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ തീരുമാനം
text_fieldsമനാമ: നിയമലംഘനം ബോധ്യപ്പെട്ടതിനെത്തുട൪ന്ന് നാല് ഹജ്ജ് ഗ്രൂപ്പുകളുടെ പ്രവ൪ത്തനം മരവിപ്പിക്കാനും ഒരു ഗ്രൂപ്പിൻെറ ലൈസൻസ് റദ്ദ് ചെയ്യാനും ഹജ്ജ്-ഉംറ കാര്യ ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇസ്ലാമിക കാര്യ മന്ത്രാലയത്തിൻെറ നിയമത്തിന് വിരുദ്ധമായി വിശുദ്ധ സ്ഥലങ്ങളിൽ അനധികൃതമായി ടെൻറ് വാടകക്കെടുക്കുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീ൪ഥാടക൪ക്ക് ഇവ വാടകക്ക് കൊടുക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യാഥാ൪ഥ്യമാണെന്ന് ബോധ്യപ്പെടുകയും തദടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുകയും ചെയ്തു.
അൽമവാലി ഗ്രൂപ്പിൻെറ ലൈസൻസ് റദ്ദ് ചെയ്യാൻ കഴിഞ്ഞ ദിവസം ചേ൪ന്ന ഉന്നതാധികാര സമിതി തീരുമാനിച്ചു. കൂടാതെ അദ്ദിറാസി, അൽജംരി, അൽകൗഥ൪, അൻവാറുൽ മുഹമ്മദിയ്യ എന്നീ ഹജ്ജ് ഗ്രൂപ്പുകൾക്ക് ഹജ്ജ് തീ൪ഥാടകരെ കൊണ്ടുപോകുന്നതിനുള്ള അനുവാദം എടുത്തുകളയുകയും ചെയ്തു. തീ൪ഥാടക൪ക്ക് സേവനം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം മന്ത്രാലയത്തിൻെറ നിയമങ്ങൾ പാലിക്കുന്നതിലും ഗ്രൂപ്പുകൾ ശ്രദ്ധിക്കണമെന്ന് ഇസ്ലാമിക കാര്യ ഉന്നതാധികാര സമിതി ഓ൪മപ്പെടുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.