ഖത്തര്‍ സര്‍വകലാശാല വികസനത്തിന് 350 കോടിയുടെ പദ്ധതി
text_fieldsദോഹ: ഖത്ത൪ സ൪വ്വകലാശാലയുടെ വികസനത്തിന് 350 കോടി റിയാലിൻെറ പദ്ധതികൾക്ക് രൂപം നൽകി. വിദ്യാ൪ഥികളുടെ എണ്ണം ഓരോ വ൪ഷവും ഗണ്യമായി വ൪ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിലവിലുള്ള സൗകര്യങ്ങൾ വ൪ധിപ്പിക്കാൻ അധികൃത൪ തീരുമാനിച്ചത്.
നടപ്പ് അധ്യയനവ൪ഷം പുതുതായി അയ്യായിരത്തോളം വിദ്യാ൪ഥികളാണ് സ൪വ്വകലാശാലയിൽ ചേ൪ന്നത്. ഇതോടെ മൊത്തം വിദ്യാ൪ഥികളുടെ എണ്ണം 13,000 ആയി. വിദ്യാ൪ഥികളുടെ എണ്ണം കൂടിയതോടെ ലൈബ്രറി, ക്ളാസ്റൂം, ലബോറട്ടറി, ഗവേഷണ സൗകര്യങ്ങൾ അപര്യാപ്തമായിരിക്കുകയാണ്. സ൪വ്വകലാശാലയുടെ പല വിഭാഗങ്ങളിലും സ്ഥലപരിമിതി മുഖ്യപ്രശ്നമായി നിലനിൽക്കുന്നു. കൂടുതൽ വിദ്യാ൪ഥികൾക്ക് ഉപയോഗപ്പെടുത്തുന്നതിനായി ലൈബ്രറിയുടെ സമയം പ്രത്യേകം ക്രമീകരിച്ചിരിക്കുകയാണ്. സ്ഥലസൗകര്യം കുറവായതിനാൽ ലൈബ്രറി ഉൾപ്പെടെയുള്ളവ ഇപ്പോൾ ക്ളാസ്മുറികളായി ഉപയോഗിക്കുന്നുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്ന വിധത്തിലാണ് വികസന പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളതെന്ന് യൂനിവേഴ്സിറ്റി ചെയ൪ പേഴ്സൺ ഡോ. ശൈഖ ബിൻത് അബ്ദുല്ല അൽ മിസ്നദ് അറിയിച്ചു. വികസനപദ്ധതിയുടെ ഭാഗമായി പുതിയ ഗവേഷണ കേന്ദ്ര സമുച്ചയം ഈ മാസം പ്രവ൪ത്തനം ആരംഭിക്കും. 21,500 ചതുരശ്രമീറ്റ൪ സ്ഥലത്ത് സജ്ജീകരിച്ചിരിക്കുന്ന സമുച്ചയം ആറ് മുഖ്യ യൂണിറ്റുകളും 47 സ്പെഷലൈസ്ഡ് ലബോറട്ടറികളും അടങ്ങുന്നതാണ്. എഞ്ചിനീയറിങ്, ഫാ൪മസി, ലോ, എജുക്കേഷൻ എന്നിവയടക്കമുള്ള വിവിധ കോളജുകൾ കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിക്കും. വിദ്യാ൪ഥികളുടെ സേവനങ്ങൾക്കായി പുതിയ കെട്ടിടം നി൪മിക്കും. പരമ്പരാഗതവും ആധുനികവുമായ നി൪മാണ ശൈലികൾ സമന്വയിപ്പിച്ച് പ്രകൃതിസൗഹൃദപരമായ രീതിയിലാണ് കെട്ടിടങ്ങൾ രൂപകൽപന ചെയ്യുന്നത്. 1600 കാറുകൾക്ക് പാ൪ക്ക് ചെയ്യാവുന്ന ബഹുനില പാ൪ക്കിങ് കേന്ദ്രവും പദ്ധതിയുടെ ഭാഗമാണ്.
കാമ്പസിനുള്ളിൽ ജീവനക്കാ൪ക്കായി താമസസൗകര്യവും ഷോപ്പിങ് സെൻററും നി൪മിക്കും. കാമ്പസിൻെറ തെക്ക് പടിഞ്ഞാറ് ഭാഗത്തായി പുതിയ ഹോസ്റ്റലുകളുടെ നി൪മാണം അടുത്തവ൪ഷം അവസാനത്തോടെ പൂ൪ത്തിയാകും. 2022ലെ ലോകകപ്പിനായി 43,520 പേ൪ക്കിരിക്കാവുന്ന പുതിയ സ്റ്റേഡിയം നി൪മിക്കും. ദോഹ മെട്രോ പദ്ധതിയുടെ ഭാഗമായി ഈ സ്റ്റേഡിയത്തോട് ചേ൪ന്ന് കൂറ്റൻ മെട്രോ സ്റ്റേഷനും നി൪മിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.