Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഹാട്രിക്ക് വീരന്‍

ഹാട്രിക്ക് വീരന്‍

text_fields
bookmark_border
ഹാട്രിക്ക് വീരന്‍
cancel

പുണെ: ഐ.പി.എല്ലിൽ മൂന്നു തവണ ഹാട്രിക്കിലേക്ക് പന്തെറിഞ്ഞ് അമിത് മിശ്ര സ്വന്തമാക്കിയത് വിസ്മയനേട്ടം. 2008ൽ ദൽഹി ഡെയ൪ഡെവിൾസിനുവേണ്ടിയും 2011ൽ ഡെക്കാൻ ചാ൪ജേഴ്സിനുവേണ്ടിയും ഹാട്രിക് സ്വന്തമാക്കിയ ഈ ദൽഹിക്കാരൻ ഐ.പി.എല്ലിൽ മൂന്നു തവണ ഹാട്രിക് നേടുന്ന ഏക കളിക്കാരനെന്ന ബഹുമതി സ്വന്തമാക്കി. 2009ൽ കിങ്സ് ഇലവൻ പഞ്ചാബിനുവേണ്ടി രണ്ടു തവണ ഹാട്രിക് സ്വന്തമാക്കിയ യുവരാജ് സിങ്ങാണ് മിശ്രക്കു പിന്നിലുള്ളത്. കഴിഞ്ഞ ദിവസം കിങ്സ് ഇലവനെതിരെ ഹാട്രിക് നേടിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിൻെറ വെസ്റ്റിൻഡീസ് സ്പിന്ന൪ സുനിൽ നരെയ്നാണ് ആറാം ഐ.പി.എല്ലിൽ മിശ്രക്കുപുറമെ ഹാട്രിക് നേടിയ കളിക്കാരൻ.
സ്പിൻ ബൗളിങ്ങിൽ അതികേമനെന്ന് അടയാളപ്പെടുത്താനാവില്ലെങ്കിലും ആത്മവിശ്വാസവും ആക്രമണവീര്യവും സമന്വയിപ്പിച്ച് പന്തെറിഞ്ഞാണ് മിശ്ര ബൗളിങ് ക്രീസിൽ ശ്രദ്ധ നേടുന്നത്. 2001ൽ ഇന്ത്യാ സന്ദ൪ശനം നടത്തിയ ഇംഗ്ളണ്ട് അണ്ട൪ 19 ടീമിനെ പന്തെറിഞ്ഞു കഴക്കിയാണ് മിശ്ര രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ചത്. തക൪പ്പൻ ലെഗ്ബ്രേക്കുകളും ഗൂഗ്ളികളും എയ്തുവിടാനുള്ള കരവിരുതാണ് ഈ മുപ്പതുകാരൻെറ ബൗളിങ്ങിൻെറ സവിശേഷത. പുണെ വാരിയേഴ്സിനെതിരെ പതിനൊന്നാമനായ അശോക് ദിൻഡയുടെ കുറ്റി പിഴുതെറിഞ്ഞ ഗൂഗ്ളി അതിനൊരു ഉദാഹരണം മാത്രം.
വരണ്ട ഇന്ത്യൻ പിച്ചുകളിൽ ഏറെ ഫലപ്രദമായി പന്തെറിയാൻ കഴിയുന്ന മിശ്ര ഹരിയാന രഞ്ജി ടീമിലൂടെയാണ് കളിച്ചുവള൪ന്നത്. 2002ൽ ഇന്ത്യൻ പര്യടനം നടത്തിയ വെസ്റ്റിൻഡീസിനെതിരായ പരമ്പരക്കുള്ള ദേശീയ ടീമിൽ ഇടം നേടി. എന്നാൽ, അന്ന് അവസരങ്ങളൊന്നും ‘മിഷി’യെ തേടിയെത്തിയില്ല. ലോകകപ്പിനു പിന്നാലെ സീനിയ൪ താരങ്ങൾ പലരും വിട്ടുനിന്നതിനെ തുട൪ന്ന് 2003ൽ ധാക്കയിൽ നടന്ന ടി.വി.എസ് കപ്പ് ടൂ൪ണമെൻറിൽ ഏകദിന അരങ്ങേറ്റം സാധ്യമായി. പക്ഷേ, സെലക്ട൪മാരുടെ കാഴ്ചപ്പുറത്തുനിന്ന് 2007 വരെ മറഞ്ഞുനിന്ന മിശ്ര ആ വ൪ഷം 11 ആഭ്യന്തര മത്സരങ്ങളിൽ 46 വിക്കറ്റുകളെടുത്ത് മികവുകാട്ടി. 2008ൽ ആസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ഇടം നേടാൻ അത് വഴിയൊരുക്കി. പരിക്കേറ്റ അനിൽ കുംബ്ളെക്ക് പകരം മൊഹാലിയിൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റത്തിൽ അഞ്ചു വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യൻ ബൗളറായി മാറുകയും ചെയ്തു. 13 ടെസ്റ്റിൽ 43 വിക്കറ്റ് നേടിയശേഷം ആ൪. അശ്വിൻ, പ്രഗ്യാൻ ഓജ തുടങ്ങിയവരുടെ വരവോടെ വീണ്ടും ആഭ്യന്തരതലത്തിലൊതുങ്ങി. ഇതിനിടയിൽ ഐ.പി.എല്ലിലെ അവസരം മുതലെടുത്താണ് മിശ്ര തൻെറ ക്രാഫ്റ്റ് തെളിയിക്കുന്നത്.
‘ഈ പ്രകടനം വല്ലാത്ത സന്തോഷമാണ് പക൪ന്നുനൽകുന്നത്. ടീമിനെ വിജയത്തിലെത്തിക്കാൻ എൻെറ പ്രകടനം സഹായിച്ചുവെന്നതിലാണ് കാര്യം. പരസ്പരം പിന്തുണ നൽകി, ഒറ്റക്കെട്ടായാണ് സൺറൈസേഴ്സ് മുന്നോട്ടുപോന്നത്’ - 11 റൺസിന് പുണെ വാരിയേഴ്സിനെ കീഴടക്കിയശേഷം മിശ്ര പറഞ്ഞു. 24 പന്തിൽ 30 റൺസുമെടുത്ത് തക൪ച്ചയിൽ ടീമിന് കരുത്തു പക൪ന്ന ബാറ്റിങ് പ്രകടനവും ചേ൪ന്നപ്പോൾ കളിയിലെ കേമൻ പട്ടത്തിന് മിശ്രക്കുമുന്നിൽ എതിരാളികളേയില്ലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story