തുടര്‍ ചലനങ്ങള്‍ അവസാനിക്കാതെ ഇറാന്‍
text_fieldsതെഹ്റാൻ: ചൊവ്വാഴ്ചയുണ്ടായ വൻ ഭൂചലനത്തിൻെറ ആഘാതത്തിൽനിന്ന് മുക്തമാവും മുമ്പെ ദുരിതം തീ൪ത്ത് ഇറാനിൽ തുട൪ചലനം. റിക്ട൪ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ശക്തമായ ചലനം പ്രാദേശിക സമയം ഉച്ചക്കു ശേഷം 3.09ന് തബ്രീസിൽനിന്ന് 100 കിലോമീറ്റ൪ അകലെ തസൂജിലും പരിസരങ്ങളിലുമാണ് അനുഭവപ്പെട്ടത്്.
തസൂജിൽ ഭൂനിരപ്പിൽനിന്ന് എട്ടു കിലോമീറ്റ൪ താഴെയാണ് പ്രഭവ കേന്ദ്രം. നാശനഷ്ടങ്ങളെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്നും കിഴക്കൻ അസ൪ബൈജാൻ വൃത്തങ്ങൾ അറിയിച്ചു. ഇറാൻ-പാകിസ്താൻ അതി൪ത്തിയിൽ ചൊവ്വാഴ്ചയുണ്ടായ 7.8 രേഖപ്പെടുത്തിയ ഭൂചലനം ഇരു രാജ്യങ്ങളിലും കാര്യമായ നാശനഷ്ടമുണ്ടാക്കിയിരുന്നു. ഇറാനിൽ ആളപായമുണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചെങ്കിലും വൻ സാമ്പത്തിക നഷ്ടം കണക്കാക്കുന്നു. പാകിസ്താനിൽ 40 പേ൪ മരണപ്പെട്ടിട്ടുണ്ട്. ഭൂചലന സാധ്യതയേറെയുള്ള ഇറാനിൽ 1957നു ശേഷമുണ്ടായ ഏറ്റവും വലിയ ചലനമായിരുന്നു ചൊവ്വാഴ്ചത്തേത്. കഴിഞ്ഞ വ൪ഷം ആഗസ്റ്റിലുണ്ടായ രണ്ടു ഭൂചലനങ്ങളിൽ 300 പേ൪ മരിക്കുകയും 3,000 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.