ചാവെസിന്‍െറ പിന്‍ഗാമിയെയും യു.എസ് അംഗീകരിക്കില്ല
text_fieldsവാഷിങ്ടൺ: കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച് വെനിസ്വേലയിൽ ചാവെസിൻെറ പിൻഗാമിയായി അധികാരത്തിലെത്തിയ നികളസ് മദൂറോയെ അംഗീകരിക്കില്ലെന്ന് യു.എസ്. ഇടതു പ്രതിനിധിയായ മദൂറോയുടെ വിജയം സുതാര്യമല്ലെന്നതിനാൽ അംഗീകരിക്കാനാവില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി വ്യക്തമാക്കി. മദൂറോക്കെതിരെ രംഗത്തുവന്ന പ്രതിപക്ഷ നേതാവ് കാപ്രിലസിനൊപ്പമാണ് യു.എസ് മനസ്സെന്ന് നേരത്തെ വ്യക്തമായിരുന്നു.
വിജയികളെ പ്രഖ്യാപിച്ചയുടൻ നടന്ന പ്രക്ഷോഭങ്ങൾക്കു പിന്നിൽ യു.എസ്സാണെന്നും ആരോപണമുയ൪ന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വോട്ടെണ്ണി വിജയിയെ കണ്ടെത്തണമെന്ന ആവശ്യവുമായി യു.എസ് രംഗത്തെത്തിയത്. കാപ്രിലസ് ഔദ്യാഗികമായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും വീണ്ടും എണ്ണാനാവില്ലെന്ന് വെനിസ്വേലൻ സുപ്രീംകോടതിയും പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസ് അംഗീകരിച്ചില്ലെങ്കിലും പ്രമുഖ ലാറ്റിനമേരിക്കൻ രാജ്യങ്ങളായ അ൪ജൻറീന, ബൊളീവിയ, ബ്രസീൽ, കൊളംബിയ, പെറു എന്നിവ മദൂറോക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.