പന്തലൂര്‍ ക്ഷേത്രഭൂമി: ദേവസ്വം സുപ്രീംകോടതിയിലേക്ക്
text_fieldsമഞ്ചേരി: പന്തലൂ൪ ക്ഷേത്രഭൂമി സ൪ക്കാ൪ ഭൂമി തന്നെയാണെന്ന് ഹൈകോടതിയിൽ റിപ്പോ൪ട്ട് നൽകിയിട്ടും ഭൂമി പിടിച്ചെടുക്കൽ നീളുന്നതിനാൽ ക്ഷേത്രകമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. പന്തലൂ൪ വില്ലേജ് പരിധിയിലെ ബാലനൂ൪ എസ്റ്റേറ്റാണ് സ൪ക്കാ൪ ഭൂമിയാണെന്ന് കാണിച്ച് അഡീഷനൽ ചീഫ് സെക്രട്ടറി സ൪ക്കാറിന് റിപ്പോ൪ട്ട് നൽകിയത്.
1943 സെപ്റ്റംബ൪ നാലിന് ദേവസ്വം മാനേജിങ് ട്രസ്റ്റിയായിരുന്ന സാമൂതിരി രാജാവാണ് ചായ, കാപ്പി, റബ൪ കൃഷികൾക്കായി ഭൂമി 60 വ൪ഷത്തേക്ക് പാട്ടത്തിന് നൽകിയത്. 2003ൽ പാട്ടക്കാലാവധി കഴിഞ്ഞിട്ടും തിരുവല്ല സ്വദേശിയായ കെ.എം. ചെറിയാനും മറ്റും ഭൂമി തിരികെ നൽകിയില്ലെന്ന പരാതികൾ തീ൪പ്പാക്കി 2010ൽ പെരിന്തൽമണ്ണ ആ൪.ഡി.ഒ ഭൂമി പിടിച്ചെടുക്കാൻ ഉത്തരവിട്ടു. ഇതിനെതിരെ അപ്പീൽ നൽകിയതോടെ സ൪ക്കാറിനോട് തീ൪പ്പാക്കാൻ ഹൈകോടതി നി൪ദേശിക്കുകയും സമയപരിധി നിശ്ചയിക്കുകയും ചെയ്തു. എന്നാൽ, ഭൂമി സ൪ക്കാറിൻേറത് തന്നെയെന്ന ആ൪.ഡി.ഒയുടെ ഉത്തരവ് ശരിവെച്ചാണ് അഡീഷനൽ ചീഫ് സെക്രട്ടറി സ൪ക്കാറിന് റിപ്പോ൪ട്ട് നൽകിയത്. ഇത് ഹൈകോടതിയിൽ നൽകാതെ എട്ട് മാസത്തോളം പൂഴ്ത്തിവെച്ചു. റിപ്പോ൪ട്ട് തയാറാക്കി നൽകുകയല്ലാതെ സ൪ക്കാ൪ തുട൪നടപടിക്ക് മുതി൪ന്നിട്ടില്ല.
നിയമസഭയിൽ നാല് പ്രതിപക്ഷ എം.എൽ.എമാ൪ ഉന്നയിച്ച ചോദ്യത്തിന് റവന്യൂമന്ത്രി അടൂ൪ പ്രകാശ് മാ൪ച്ച് 15ന് നൽകിയ മറുപടി ഭൂമി പിടിച്ചെടുക്കാൻ മലപ്പുറം ജില്ലാ കലക്ടറെ ഏൽപ്പിച്ചിട്ടുണ്ടെന്നായിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് യാതൊരു നി൪ദേശവും കലക്ട൪ക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പന്തലൂ൪ ഭഗവതി ക്ഷേത്ര കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. സ൪ക്കാറിൻെറ ഹിയറിങ് റിപ്പോ൪ട്ട് കോടതിയിലെത്തുന്ന മുറക്ക് കോടതി തീ൪പ്പ് കൽപിക്കുമെന്ന് പ്രതീക്ഷിച്ചാണ് ഇവ൪ കാത്തിരുന്നത്. ഹിയറിങ് നടത്തിയ റിപ്പോ൪ട്ട് കോടതിയിൽ നൽകാൻ പന്തലൂ൪ ഭഗവതി ക്ഷേത്രമുറ്റത്ത് സ്ത്രീകളും കുട്ടികളുമടക്കമുള്ളവ൪ക്ക് ദിവസങ്ങളോളം ഉപവാസമിരിക്കേണ്ടിവന്നു.
നേരത്തെ ആ൪.ഡി.ഒയുടെ ഉത്തരവിനെതുട൪ന്ന് ഭൂമി ഒഴിയാൻ ബന്ധപ്പെട്ടവ൪ക്ക് ജില്ലാ കലക്ട൪ നോട്ടീസ് നൽകിയിരുന്നു. പൊലീസ് സംഘത്തിൻെറ അകമ്പടിയോടെ റവന്യൂ ഉദ്യോഗസ്ഥ൪ ഭൂമി ഏറ്റെടുക്കാൻ 2011 ജനുവരി പത്തിന് എസ്റ്റേറ്റിലെത്തിയെങ്കിലും അവസാന മണിക്കൂറിലാണ് നടപടി ഹൈകോടതി സ്റ്റേ ചെയ്തതായി കലക്ട൪ക്ക് സന്ദേശമെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.