എസ്.ബി.ഐക്കെതിരെ മനുഷ്യാവകാശ കമീഷന്‍ നോട്ടീസ്
text_fieldsതിരുവനന്തപുരം: കാ൪ വാങ്ങുന്നതിന് വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത ഇടപാടുകാരുടെ ഫോട്ടോയും മേൽവിലാസവും ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു.
പേരൂ൪ക്കട സ്വദേശി സക്കറിയ വ൪ഗീസ് സമ൪പ്പിച്ച പരാതിയിലാണ് എസ്.ബി.ഐയുടെ സ്ട്രസ്ഡ് അസറ്റ് റിക്കവറി ബ്രാഞ്ച് അസിസ്റ്റൻറ് ജനറൽ മാനേജ൪ക്ക് നോട്ടീസയക്കാൻ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവായത്. ഫോട്ടോയും വിലാസവും പരസ്യപ്പെടുത്തി കടക്കാരനാണെന്ന് മുദ്രകുത്തി ഒരു വനിത ഉൾപ്പെടെ 13 ഇടപാടുകാരുടെ മനുഷ്യാവകാശം ലംഘിച്ചുവെന്നാണ് പരാതി.
സാധാരണഗതിയിൽ വായ്പ തിരിച്ചടയ്ക്കണമെന്ന നോട്ടീസ് കൈപ്പറ്റാതിരിക്കുകയോ വ്യാജവിലാസം നൽകുകയോ ചെയ്യുമ്പോഴാണ് ബാങ്കുകൾ പത്രപരസ്യം നൽകാറുള്ളതെന്ന് കമീഷൻ നോട്ടീസിൽ നിരീക്ഷിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.