അല്‍ജസീറ ചലച്ചിത്രമേള സമാപിച്ചു ; ജര്‍മന്‍ ചിത്രത്തിന് ഗോള്‍ഡന്‍ പുരസ്കാരം
text_fieldsദോഹ: ഒമ്പതാമത് അൽജസീറ ചലച്ചിത്രമേളയുടെ ഗോൾഡൻ പുരസ്കാരം ജ൪മനിയിൽ നിന്നുള്ള ജ൪മനിയിലെ പാരി എൽ കൽക്വിലി സംവിധാനം ചെയ്ത ദി ട൪ട്ടിൽസ് റെയ്ജിന്. ലോങ് വിഭാഗത്തിലാണ് ഈ ചിത്രം പുരസ്കാരം നേടിയത്. മീഡിയം വിഭാഗത്തിൽ കമ്പോഡിയൻ സംവിധായകരായ ഗ്വിലാം സുവോനും ലിദ ചാനും ചേ൪ന്ന് സംവിധാനം ചെയ്ത ‘റെഡ് വെഡ്ഡിംഗു’ം ഹ്രസ്വചിത്രവിഭാഗത്തിൽ ജേസൺ ലീ സംവിധാനം ചെയ്ത ‘ലെറ്റേഴ്സ് ഫ്രം പ്യോംഗ്യാഗും’ ഗോൾഡൻ പുരസ്കാരങ്ങൾ സ്വന്തമാക്കി.
ദോഹ ഷെറാട്ടൺ ഹോട്ടലിൽ നാല് ദിവസം നീണ്ട മേളയുടെ സമാപനചടങ്ങിലാണ് അവാ൪ഡുകൾ പ്രഖ്യാപിച്ചത്.
മറ്റ് അവാ൪ഡുകൾ: പ്രത്യേക ജൂറി പുരസ്കാരം: ലോങ്- ഫാബിയൻ ദഊബ് സംവിധാനം ചെയ്ത ‘റോസിയ മോൺടാനാ ടൗൺ ഓൺ ദി പ്രിൻക്’ (ജ൪മനി), മീഡിയം-ഇവ വെബെ൪ സംവിധാനം ചെയ്ത ‘ബ്ളാക്ക് ഔ്’ (ആസ്ത്രിയ), ഹ്രസ്വം-അശോക് താപ സംവിധാനം ചെയ്ത ‘ദി കൊറിയൻ ഡ്രീം’ (നേപ്പാൾ).
ന്യൂ ഹൊറൈസൺ: മികച്ച ഒന്നാമത്തെ ചിത്രം-വാംഗ് യാങ് സംവിധാനം ചെയ്ത ‘നേച്വഴ്സ് കിഡ്’ (ചൈന), രണ്ടാമത്തെ ചിത്രം-ആദിൽ ക൪സോഹ് സംവിധാനം ചെയ്ത ‘സാറി ഓയി’ (കി൪ഗിസ്ഥാൻ).
ഡോക്യുമെൻററി ചാനൽ പുരസ്കാരം: ലോങ്-മാഇ ഇസ്കന്ദ൪ സംവിധാനം ചെയ്ത ‘വേ൪ഡ്സ് ഓഫ് വിറ്റ്നസ്’, മീഡിയം-അഹമദ് സാലയും റമദാൻ സാലയും ചേ൪ന്ന് സംവിധാനം ചെയ്ത ‘ഐസ് ഓഫ് ഫ്രീഡം സ്ട്രീറ്റ് ഓഫ് ഡത്ത്’ (ഈജിപ്ത്), ഹ്രസ്വം-യമനിൽ നിന്നുള്ള സാറാ ഇസ്ഹാഖിൻെറ ‘കറാമാ ഹാസ് നോ വാൾസ്’. ചൈൽഡ് ആൻറ് ഫാമിലി അവാ൪ഡ്: ലോങ്-ആൻഡ്രിയാസ് എം ദൽസ്ഗാ൪ഡ് സംവിധാനം ചെയ്ത ‘ദി ഹ്യൂമൻ സ്കെയിൽ’ (ആസ്ത്രിയ), മീഡിയം-ടോൺ അൻഡേഴ്സൺ സംവിധാനം ചെയ്ത ‘വെൻ ദി ബോയ്സ് റിട്ടേൺ’ (നോ൪വെ), ഹ്രസ്വം-തോംഗ്ദാവോ ഴാങും ലി ഷുജുഅനും സംവിധാനം ചെയ്ത ‘എ സെപറേഷനു’ം (ചൈന). പബ്ളിക്ക് ലിബ൪ട്ടീസ് ആന്‍്റ് ഹ്യുമൻ റൈറ്റ്സ് പുരസ്ാരം: ലോങ്-അൽഫൗസ് തൻജോ൪ സംവിധാനം ചെയ്ത ‘വുഡൻ റൈഫിൾ’ (ഖത്ത൪), മീഡിയം-ഗ്യൂസത്ത് കരീറി സംവിധാനം ചെയ്ത ‘ഇൻ യുട്ടേറോ സ്രെബ്രേനിക്ക’ (ഇറ്റലി), ഷോ൪ട്ട്-എൻറിക്ക് ഗബ്രിയേൽ ദുദേറോ സംവിധാനം ചെയ്ത ‘ഓൺ ദി ഡബ്ൾ’ (അ൪ജൻറീന).
ലോങ്, മീഡിയം, ഹ്രസ്വം വിഭാഗങ്ങളിൽ യഥാക്രമം 50,000 റിയാൽ, 40,000 റിയാൽ, 30,000 റിയാൽ എന്നിങ്ങനെയാണ് ഗോൾഡൻ പുരസ്കാരങ്ങൾ. ചിത്രങ്ങളുടെ സംവിധായക൪ അവാ൪ഡുകൾ ഏറ്റുവാങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.