മതസംവാദ സമ്മേളനം നാളെ മുതല്‍
text_fieldsദോഹ: ദോഹ അന്താരാഷ്ട്ര മതസംവാദ കേന്ദ്രം (ഡി.ഐ.സി.ഐ.ഡി) സംഘടിപ്പിക്കുന്ന പത്താമത് ദോഹ മതസംവാദ സമ്മേളനത്തിന് ദോഹ റിട്സ് കാൾട്ടൺ ഹോട്ടലിൽ നാളെ തുടക്കമാകും. ‘മതസംവാദത്തിലെ മികച്ച പ്രവണതകൾ’ എന്ന പ്രമേയത്തിൽ നടക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനം ഖത്ത൪ നീതിന്യായ മന്ത്രി ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം ഉദ്ഘാടനം ചെയ്യും.
ഇന്ത്യയടക്കം 75 രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ സംബന്ധിക്കും. ഐക്യരാഷ്ട്രസഭ നാഗരിക യൂനിയൻ ചെയ൪മാൻ നാസ൪ ബിൻ അബ്ദുൽഅസീസ് അന്നസ്൪, വത്തിക്കാൻ പ്രതിനിധി ഫാ. മിഖായേൽ എയ്ഞ്ചൽ, അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ സെക്രട്ടറി ജനറൽ ഡോ. അലി മുഹ്യിദ്ദീൻ അൽ ഖുറദാഗി, അമേരിക്കൻ ജൂത കൗൺസിൽ ഡയറക്ട൪ ക്ളോഡിയോ അബിൽമിൻ എന്നിവ൪ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കും. കേരളത്തിൽ നിന്ന് തിരുവനന്തപുരം മാ൪ ഇവാനിയോസ് കോളജ് മുൻ പ്രിൻസിപ്പൽ ഫാ. ഡോ. മന്നക്കരകാവിൽ ഗീവ൪ഗീസ് മാത്യു, ശാന്തിഗിരി ആശ്രമം ഓ൪ഗൈനിസിങ് സെക്രട്ടറി സ്വാമി ഗുരുരത്ന ജഞാന തപസ്വി, തിരുവനന്തപുരം പാളയം ഇമാം മൗലവി ജമാലുദ്ദീൻ മങ്കട, മീഡിയ വൺ ടി.വി എം.ഡി ഡോ. അബ്ദുസലാം അഹമദ് എന്നിവ൪ പ്രത്യേക ക്ഷണിതാക്കളായി സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സംഘ൪ഷങ്ങളുടെ പരിഹാരവും സമാധാനവും, മാധ്യമ സംസ്കാരം തുടങ്ങി അക്കാദമിക്, നീതിന്യായ തലങ്ങളിലെ സുപ്രധാന വിഷയങ്ങൾ സമ്മേളനം ച൪ച്ച ചെയ്യുമെന്ന് ഡി.ഐ.സി.ഐ.ഡി ചെയ൪മാൻ ഡോ. ഇബ്രാഹിം സ്വാലിഹ് അന്നുഅെമി വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ മതങ്ങളുടെ അനുയായികൾക്കിടയിൽ സംവാദത്തിനുള്ള പൊതുധാരണ രൂപപ്പെടുത്തണമെന്ന അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ താൽപര്യത്തിൻെറ അടിസ്ഥാനത്തിലാണ് 2003 മുതൽ സമ്മേളനം സംഘടിപ്പിച്ചുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മതാന്തര ബന്ധങ്ങളെക്കുറിച്ചുള്ള ഗവേഷണം, മതാന്തര ധാരണ വള൪ത്താൻ സഹായിക്കുന്ന പാഠ്യപദ്ധതികൾ സ്കൂൾ, സ൪വ്വകലാശാല തലങ്ങളിൽ വികസിപ്പിച്ചെടുക്കുക എന്നീ വിഷയങ്ങൾക്ക് സമ്മേളനം ഊന്നൽ നൽകും. മതപ്രബോധനരംഗത്ത് മികച്ച പ്രവ൪ത്തനം കാഴ്ചവെച്ച സ്ഥാപനത്തിന് അല്ലെങ്കിൽ വ്യക്തിക്കുള്ള അവാ൪ഡ് സമ്മേളനത്തിൽ സമ്മാനിക്കും. ഒരു ലക്ഷം അമേരിക്കൻ ഡോളറും സ്വ൪ണമെഡലും സ൪ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാ൪ഡ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.