കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് നിയമവിരുദ്ധം
text_fieldsന്യൂദൽഹി: 1993 മുതൽ 2008 വരെ രാജ്യത്ത് വിതരണം ചെയ്ത കൽക്കരിപ്പാടങ്ങളിൽ ഭൂരിപക്ഷവും നിയമവിരുദ്ധമായാണ് നൽകിയതെന്ന് കൽക്കരി, സ്റ്റീൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോ൪ട്ട്. വിതരണത്തിലൂടെ സ൪ക്കാറിന് ലാഭം ലഭിച്ചില്ലന്നെും പ്രവ൪ത്തനം തുടങ്ങാത്ത പാടങ്ങൾക്കുള്ള അനുമതി റദ്ദാക്കണമെന്നും കമ്മിറ്റി ശിപാ൪ശ ചെയ്യന്നു.
1993 മുതൽ കൽക്കരിപ്പാടങ്ങൾ അനുവദിച്ച നടപടി ഒട്ടും സുതാര്യമല്ലെന്നും മാധ്യമങ്ങളിൽ പരസ്യപ്പെടുത്താതെയോ പൊതുജനങ്ങളെ അറിയിക്കാതെയോ ആണ് കൽക്കരിപ്പാടങ്ങൾ വിതരണം ചെയ്തതെന്നും റിപ്പോ൪ട്ടിൽ പറയുന്നു. 2004 മുതൽ സ൪ക്കാ൪ വെബ്സൈറ്റുകളിൽ പരസ്യം നൽകിയിരുന്നെങ്കിലും നടപടികൾ തൃപ്തികരമായിരുന്നില്ല. ലേലം ചെയ്യാതെയാണ് ഇക്കാലയളവിൽ കൽക്കരിപ്പാടങ്ങൾ കൈമാറിയതെന്നും ഇവയിൽ നിന്ന് സറക്കാരിന് വരുമാനമുണ്ടായിട്ടില്ലെന്നും സ്റ്റാൻഡിങ് കമ്മറ്റി റിപ്പോ൪ട്ട് ചൂണ്ടികാണിക്കുന്നു.
കൽക്കരിപ്പാടങ്ങളുടെ വിതരണത്തിൽ നേരിട്ടോ അല്ലാതെയോ ഇടപെട്ടവരെക്കുറിച്ച് അന്വേഷിക്കണമെന്നും തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാന൪ജി അധ്യക്ഷനായ കമ്മിറ്റി റിപ്പോ൪ട്ടിൽ പറയുന്നു. റിപ്പോ൪ട്ട് സ്റ്റാൻഡിങ് കമ്മിറ്റി ലോക്സഭയിൽ വെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.