കല്‍ക്കരിപ്പാടം: പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇരുസഭകളിലും ബഹളം
text_fieldsന്യൂദൽഹി: കൽക്കരിപ്പാടം അഴിമതി അന്വേഷണ റിപ്പോ൪ട്ട് സുപ്രീംകോടതിയിൽ സമ൪പ്പിക്കുന്നതിനു മുമ്പ് തിരുത്തിയിരുന്നുവെന്ന ആരോപണത്തിന്മേൽ ഇരുസഭകളിലും ചൊവ്വാഴ്ചയും പ്രതിപക്ഷ ബഹളം. റിപ്പോ൪ട്ട് തിരുത്തിയത് പ്രധാനമന്ത്രി മൻമോഹൻസിങിനെ രക്ഷിക്കാനാണെന്നാരോപിച്ച പ്രതിപക്ഷം, പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുട൪ന്ന് ഇരുസഭകളും 2 മണിവരെ നി൪ത്തിവെച്ചു.
സി.ബി.ഐ സുപ്രീംകോടതിയിൽ സമ൪പ്പിച്ച കൽക്കരിപ്പാടം അഴിമതി അന്വേഷണ റിപ്പോ൪ട്ട് നിയമ മന്ത്രി അശ്വനി കുമാ൪ തിരുത്തിയെന്ന വാ൪ത്ത വിവാദമായിരുന്നു. വിഷയം ചോദ്യോത്തരവേള നി൪ത്തിവെച്ച് ച൪ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകുകയായിരുന്നു. അശ്വനി കുമാ൪ രാജി വെക്കണമെന്നും പ്രതിപക്ഷം ആവശ്യമുയ൪ത്തി.
വിഷയം ചോദ്യോത്തരവേള നി൪ത്തിവെച്ച് ച൪ച്ച ചെയ്യണമെന്ന് തിങ്കളാഴ്ചയും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
2006-09 കാലഘട്ടത്തിൽ 155 കൽക്കരി ബ്ളോക്കുകൾ ഖനനത്തിനുവേണ്ടി അനുവദിച്ചതിൽ അഴിമതി നടന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയായി വിലയിരുത്തപ്പെടുന്ന കൽക്കരിപ്പാട അഴിമതിയിലുടെ10.67 ലക്ഷം കോടി രൂപ പൊതുഖജനാവിന് നഷ്ടമായെന്നാണ് സി.എ.ജി റിപ്പോ൪ട്ട്. ഇടപാട് തീരുമാനിച്ച സമയത്ത് പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ് ബന്ധപ്പെട്ട മന്ത്രാലയത്തിന്റെചുമതല വഹിച്ചിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.