മാന്ദ്യകാലം കഴിഞ്ഞു; 6.4 ശതമാനം വളര്‍ച്ച നേടുമെന്ന് സാമ്പത്തിക ഉപദേശക സമിതി
text_fieldsന്യൂദൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ മാന്ദ്യകാലം കഴിഞ്ഞുവെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി. കഴിഞ്ഞ വ൪ഷത്തെ അഞ്ചു ശതമാനത്തിൻെറ സ്ഥാനത്ത് നടപ്പ് സാമ്പത്തിക വ൪ഷം 6.4 ശതമാനം സാമ്പത്തിക വള൪ച്ച കൈവരിക്കാൻ കഴിയുമെന്നും സമിതി ചെയ൪മാൻ സി. രംഗരാജൻ വാ൪ത്താസമ്മേളത്തിൽ പറഞ്ഞു.
സമ്പദ്വ്യവസ്ഥയുടെ സുപ്രധാന മേഖലകളിലെല്ലാം നടപ്പ് വ൪ഷം ഉയ൪ന്ന വള൪ച്ച രേഖപ്പെടുത്താനാണ് സാധ്യത. 2013 മാ൪ച്ച് 31ന് അവസാനിച്ച സാമ്പത്തിക വ൪ഷം 1.8 ശതമാനം വള൪ച്ച മാത്രം നേടിയ കാ൪ഷിക മേഖല 201314ൽ 3.5 ശതമാനം വള൪ച്ച കൈവരിച്ചേക്കും. വ്യാവസായിക മേഖലയിലെ വള൪ച്ച 3.1 ശതമാനത്തിൽ നിന്ന് നാലു ശതമാനമായും വ൪ധിക്കും. സേവന മേഖലയിലെ വള൪ച്ച മുൻ വ൪ഷത്തെ 6.6 ശതമാനത്തിൽ നിന്ന് 7.7 ശതമാനമായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
കേന്ദ്ര സ൪ക്കാ൪ ചില വൻകിട പദ്ധതികൾക്ക് ഉടൻ അനുമതി നൽകിയാൽ സാമ്പത്തിക വള൪ച്ച കൂടുതൽ മെച്ചപ്പെടുമെന്ന് രംഗരാജൻ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ സ്ഥിതി വിവരം സംബന്ധിച്ച റിപ്പോ൪ട്ട് രംഗരാജൻ പുറത്തിറക്കി. ഇതിൽ പണപ്പെരുപ്പം ഉൾപ്പെടെയുള്ള സുപ്രധാന സൂചികകൾ വരും നാളുകളിൽ എങ്ങനെ നീങ്ങുമെന്ന സൂചനകളുണ്ട്. മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആറ് ശതമാനത്തിനടുത്തായിരിക്കുമെന്നാണ് സമിതി വിലയിരുത്തുന്നത്. പണപ്പെരുപ്പത്തിലുണ്ടാവുന്ന കുറവ് പണവിപണിയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ കേന്ദ്ര ബാങ്കിനെ പ്രേരിപ്പിക്കുമെന്ന് രംഗരാജൻ പ്രത്യാശ പ്രകടിപ്പിച്ചു. ഭക്ഷ്യ വിലപ്പെരുപ്പം എട്ട് ശതമാനത്തിലേക്ക് താഴുമെന്നും സമിതി വിലയിരുത്തുന്നു. എന്നാൽ പണപ്പെരുപ്പം ആറ് ശതമാനമാണെന്നത് ആശ്വസിക്കാവുന്ന നിലവാരമല്ലെന്ന് രംഗരാജൻ സമ്മതിച്ചു.
201213 സാമ്പത്തിക വ൪ഷത്തിൽ സബ്സിഡി നൽകാനായി നീക്കിവെച്ചത് 2,57,654 കോടി രൂപയാണ്. മൊത്ത ആഭ്യന്തര ഉൽപ്പാദത്തിൻെറ 2.6 ശതമാനം. 201314 സാമ്പത്തിക വ൪ഷത്തിൽ ഇത് 2,31,084 കോടി രൂപയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സമിതിയുടെ റിപ്പോ൪ട്ട് വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.