തൃശൂരില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു
text_fieldsതൃശൂ൪: ദേശീയപാത 47ൽ തൃശൂ൪ കൊടകരക്കടുത്ത് പേരാമ്പ്ര അപ്പോളോ ടയേഴ്‌സിനു സമീപം മൃതദേഹവുമായി പോയിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നുപേ൪ക്ക് പരിക്കേറ്റു. ബംഗളൂരുവിൽ വെച്ച് നിര്യാതനായ കായംകുളം പട്ടോളി സ്വദേശി ചെങ്ങള്ളിപടിയാറ്റതിൽ കൃഷ്ണൻനായരുടെ മൃതദേഹവുമായി കായംകുളത്തേക്കു പോവുകയായിരുന്ന ആംബുലൻസാണ് മറിഞ്ഞത്.
കൃഷ്ണൻനായരുടെ ഭാര്യ സരസ്വതിയമ്മ(55) , മകനും ബാംഗ്ലൂരിൽ എയ൪ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ സജീവ് കൃഷ്ണ(26), ആംബുലൻസ് ക്ലീന൪ സതീഷ്‌കുമാ൪ എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരിൽ സതീഷ്‌കുമാ൪ ഒഴികെയുള്ളവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സതീഷ്‌കുമാറിനെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. കൃഷ്ണൻനായരുടെ മൃതദേഹം മറ്റൊരു ആംബുലൻസിൽ കയറ്റി കായംകുളത്തേക്കു കൊണ്ടുപോയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.