നിതാഖാത്: വയലാര്‍ രവിയും അഹമ്മദും ഇന്ന് സൗദിയില്‍
text_fields ന്യൂദൽഹി: പ്രവാസി തൊഴിൽ പ്രശ്നം ച൪ച്ചചെയ്യാൻ കേന്ദ്രമന്ത്രിതല സംഘം ശനിയാഴ്ച സൗദി അറേബ്യയിലേക്ക് പുറപ്പെടും. പ്രവാസികാര്യ മന്ത്രി വയലാ൪ രവി, വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായരും മുതി൪ന്ന ഉദ്യോഗസ്ഥരും ഉണ്ടാകും. ഞായറാഴ്ച ജിദ്ദയിലെത്തുന്ന സംഘം സൗദി തൊഴിൽ മന്ത്രി എഞ്ചി. ആദിൽ ഫഖീഹുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യ മന്ത്രി അമീ൪ സുഊദ് അൽ ഫൈസൽ, ആഭ്യന്തരമന്ത്രി അമീ൪ മുഹമ്മദ് ബിൻ നാഇഫ് എന്നിവരുമായുള്ള കൂടിക്കാഴ്ചക്കും ശ്രമമുണ്ട്.
നിതാഖാത് നടപ്പാക്കുമ്പോൾ സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ സൗദി ഭരണകൂടത്തിൻെറ മുന്നിൽ അവതരിപ്പിച്ച് സാധ്യമായ ഇളവും സാവകാശവും തേടുമെന്ന് മന്ത്രി ഇ. അഹമ്മദ് പറഞ്ഞു. ജിദ്ദയിലും റിയാദിലും ഇന്ത്യൻ എംബസി അധികൃതരുമായും പ്രവാസി സംഘടനാ പ്രതിനിധികളുമായും മന്ത്രിമാ൪ കൂടിക്കാഴ്ച നടത്തും. റിയാദ് ഗവ൪ണ൪ അമീ൪ ഖാലിദ് ബിൻ ബന്ദറുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം ചൊവ്വാഴ്ച വൈകുന്നേരം നാട്ടിലേക്ക് മടങ്ങും. മന്ത്രി അഹമ്മദ് ജിദ്ദയിലെ കൂടിക്കാഴ്ച പൂ൪ത്തിയാക്കിയശേഷം ഞായറാഴ്ച രാത്രിതന്നെ മടങ്ങും. ബജറ്റുമായി ബന്ധപ്പെട്ട സുപ്രധാന ബില്ലുകൾ പാസാക്കേണ്ട തിങ്കളാഴച ലോക്സഭയിൽ നി൪ബന്ധമായി ഹാജരാകേണ്ട സാഹചര്യത്തിലാണ് അഹമ്മദ് മടങ്ങുന്നത്.
സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സൗദി ഭരണകൂടം കൊണ്ടുവന്ന നിതാഖാത് നിയമം ക൪ശനമാക്കിയതിനെ തുട൪ന്നുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിമാരുടെ സംഘം സൗദി സന്ദ൪ശനം തീരുമാനിച്ചത്. ഏപ്രിൽ ആദ്യവാരം നടക്കേണ്ടിയിരുന്ന സന്ദ൪ശനം വിവിധ കാരണങ്ങളാൽ നീളുകയായിരുന്നു. നിതാഖാത് നടപ്പാക്കുന്നത് താൽകാലികമായി നി൪ത്തിവെച്ച സൗദി ഭരണകൂടത്തിൻെറ തീരുമാനം പ്രവാസികൾക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും ഇളവ് കഴിയുമ്പോൾ എന്താകുമെന്ന ഭീതി വ്യാപകമാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സ൪ക്കാറിൻെറ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടൽ വേണമെന്ന് പ്രവാസി സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്ന വേളയിലാണ് മന്ത്രിമാരുടെ സന്ദ൪ശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.