മുജാഹിദ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം: പൊലീസ് പള്ളി പൂട്ടി
text_fieldsഇരിക്കൂ൪: ഇരിക്കൂ൪ കമാലിയ യു.പി സ്കൂളിന് സമീപത്തെ മുജാഹിദ് മസ്ജിദിൽ വെള്ളിയാഴ്ച നമസ്കാരത്തിൻെറ നേതൃത്വവുമായി ബന്ധപ്പെട്ടുണ്ടായ ത൪ക്കം കൈയാങ്കളിയിലും സംഘ൪ഷത്തിലും കലാശിച്ചു. ത൪ക്കത്തിൽ തീ൪പ്പാവുന്നത് വരെ പൊലീസ് പള്ളി പൂട്ടിയിട്ടു.
വെള്ളിയാഴ്ച ജുമുഅ തുടങ്ങാനിരിക്കെയാണ് ഖുതുബ നടത്തുന്ന ആളെച്ചൊല്ലി ത൪ക്കം ഉടലെടുത്തത്. മുജാഹിദ് വിഭാഗീയതക്ക് ശേഷം ഇവിടെ ഇരു വിഭാഗവും നിശ്ചിത കാലയളവിൽ മാറിമാറി ഭരണവും ഖുതുബയും നി൪വഹിക്കാനാണ് നേരത്തേ ധാരണയായിരുന്നത്. ഇതനുസരിച്ച് ടി.പി.അബ്ദുല്ലക്കോയ മദനി നേതൃത്വം നൽകുന്ന മുജാഹിദ് വിഭാഗത്തിനാണ് ഈ ആഴ്ച ഖുതുബയുടെ അവസരമുണ്ടായിരുന്നത്. എന്നാൽ, ഈ വിഭാഗത്തിൽ തന്നെ അഡ്ഹോക്ക് കമ്മിറ്റി നിലവിൽ വന്നതിൻെറ ത൪ക്കമാണ് പ്രശ്നമായതെന്ന് പൊലീസ് പറഞ്ഞു. ത൪ക്കം രൂക്ഷമായതിനെതുട൪ന്നാണ് മട്ടന്നൂ൪ സ൪ക്കിൾ ഇൻസ്പെക്ട൪ ടി.എൻ. സജീവിൻെറ നേതൃത്വത്തിൽ പൊലീസ് എത്തിയത്. ഇരുവിഭാഗത്തെയും രമ്യതപ്പെടുത്താൻ പൊലീസ് ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. തലശ്ശേരി ആ൪.ഡി.ഒ.യുടെ ഉത്തരവനുസരിച്ചാണ് പള്ളിയിലെ ആരാധന താൽക്കാലികമായി നി൪ത്തി വെച്ചതെന്ന് പൊലീസ് അറിയിച്ചു. പള്ളി പൂട്ടിക്കണമെന്ന ഉദ്ദേശ്യത്തോടെ മറുവിഭാഗം വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകളെ കൊണ്ട് വന്ന് പ്രശ്നമുണ്ടാക്കുകയാണ് ചെയ്തതെന്ന് കെ.എ. മുജീബുല്ല അൻസാരി വാ൪ത്താകുറിപ്പിൽ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.