ഇറാനില്‍ നിന്ന് അകലാന്‍ ഇന്ത്യക്ക് പ്രകൃതിവാതകം നല്‍കണം യു.എസ് സെനറ്റര്‍മാര്‍
text_fieldsവാഷിങ്ടൺ: ഇറാനിൽനിന്നുള്ള പ്രകൃതിവാതക ഇറക്കുമതിയിൽനിന്ന് ഇന്ത്യയെ തടയാൻ തങ്ങളുടെ പ്രകൃതിവാതകം ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നൽകണമെന്ന് അമേരിക്കൻ സെനറ്റ൪മാ൪. രാജ്യത്തിൻെറ പ്രകൃതിവാതക കയറ്റുമതി സംബന്ധിച്ച് യു.എസ് സ൪ക്കാ൪ നടത്തിയ ഹിയറിങ്ങിലാണ്, രാജ്യത്തുനിന്ന് പ്രകൃതിവാതകം ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് അവസരം നൽകണമെന്ന് സെനറ്റ൪മാ൪ ആവശ്യപ്പെട്ടത്. രാജ്യത്തിൻെറ സുരക്ഷയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു വിഷയംകൂടിയായതിനാൽ, നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് പ്രകൃതിവാതകം നൽകേണ്ടതാണ്. അല്ലെങ്കിൽ ഈ രാജ്യങ്ങൾ ഇറാനെയും റഷ്യയെയും കൂടുതൽ ആശ്രയിക്കുന്ന അവസ്ഥ വരുമെന്നും അവ൪ ആശങ്ക പ്രകടിപ്പിച്ചു.
അമേരിക്കയുമായി സ്വതന്ത്ര വ്യാപാരക്കരാ൪ ഉള്ള രാജ്യങ്ങൾക്കു മാത്രമാണ് നിലവിൽ അമേരിക്ക പ്രകൃതിവാതകം നൽകാറ്. കാനഡയടക്കമുള്ള രാജ്യങ്ങൾക്ക് ഇങ്ങനെ വാതകം നൽകുമ്പോൾ, അവരുടെ ആവശ്യങ്ങൾക്ക് ഈ വാതകം ഉപയോഗിക്കുകയും അവ൪ ഉൽപാദിപ്പിക്കുന്ന വാതകം കയറ്റി അയക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്നും സെനറ്റ൪മാ൪ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, അമേരിക്കയിൽനിന്ന് കാര്യക്ഷമമായി പ്രകൃതിവാതകം ഇന്ത്യക്ക് ലഭിക്കുകയാണെങ്കിൽ പശ്ചിമേഷ്യയെ അമിതമായി ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാനാവുമെന്ന് ഇന്ത്യൻ അംബാസഡ൪ നിരുപമ റാവു വാൾസ്ട്രീറ്റ് ജേണലിൽ എഴുതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.