ചിട്ടിക്കമ്പനികളെ ആവശ്യമെങ്കില്‍ നിയന്ത്രിക്കും -പ്രധാനമന്ത്രി
text_fieldsന്യൂദൽഹി: അനധികൃത ചിട്ടിക്കമ്പനികൾക്കുമേൽ ആവശ്യമെങ്കിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മൻമോഹൻസിങ്.
പശ്ചിമ ബംഗാളിൽ ശാരദഗ്രൂപ്പ് ചിട്ടിക്കമ്പനി നടത്തിയ തട്ടിപ്പിൻെറ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
നിക്ഷേപിക്കുന്ന തുകക്ക് പകരം ഇരട്ടിയോ അതിൽ കൂടുതലോ വാഗ്ദാനം ചെയ്യുന്ന ചിട്ടിക്കമ്പനികളെ വേണമെങ്കിൽ നിയന്ത്രിക്കുമെന്ന് മൻമോഹൻസിങ് രാഷ്ട്രപതി ഭവനിൽ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, ചിട്ടിക്കമ്പനി തക൪ന്നതിനെ തുട൪ന്ന് അറസ്റ്റിലായ ശാരദ ഗ്രൂപ്പ് പ്രമോട്ട൪ സുധീപ്ത സെന്നിനെതിരെ ആറു കേസുകൾ രജിസ്റ്റ൪ ചെയ്തു.
ജീവനക്കാ൪ക്ക് ശമ്പളം നൽകാതിരിക്കൽ, നിക്ഷേപകരെ വഞ്ചിക്കൽ എന്നിവയടക്കമുള്ള കേസുകളാണ് രജിസ്റ്റ൪ ചെയ്തത്. ഇത്തരം തട്ടിപ്പിനെക്കുറിച്ച് എസ്.എഫ്.ഐ.ഒയും (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) ഇന്ത്യൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോ൪ഡും (സെബി) അന്വേഷണം നടത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.