ജയത്തോടെ സീറ്റ് നിലനിര്‍ത്തി ബഗാന്‍
text_fieldsകൊൽക്കത്ത: ഐ ലീഗ് മത്സരങ്ങൾ അവസാനിക്കാനിരിക്കെ പുണെ എഫ്.സിക്കും മോഹൻ ബഗാനും ഉജ്ജ്വല വിജയം. ഇന്നലെ നടന്ന ഏകപക്ഷീയ മത്സരങ്ങളിൽ പൈലാൻ ആരോസിനെ ബഗാൻ രണ്ടു ഗോളിനും എയ൪ ഇന്ത്യയെ പുണെ എഫ്.സി നാലു ഗോളിനും തക൪ത്തു.
ഓരോ ടീമിനും രണ്ടു മത്സരങ്ങൾ ശേഷിക്കെ ഇന്നലത്തെ വിജയത്തോടെ 14 ടീമുകളുള്ള ലീഗിൽ 10ാം സ്ഥാനത്തേക്കു കയറിയ ബഗാൻ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് രക്ഷപ്പെട്ടു. ഒഡാഫോ ഒകോലി 27ാം മിനിറ്റിലും ക്വിൻറൺ ജേക്കബ്സ് 50ാം മിനിറ്റിലുമാണ് ബഗാനു വേണ്ടി സ്കോ൪ ചെയ്തത്. 17ാം മിനിറ്റിലും 46ാം മിനിറ്റിലും ഗോളെന്നുറച്ച അവസരങ്ങൾ ഒഡാഫോ നഷ്ടപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ ബഗാൻെറ വിജയത്തിന് തിളക്കമേറിയേനെ.
പോയൻറ് നിലയിൽ ഏറെ പിറകിലുള്ള എയ൪ ഇന്ത്യയെ നിലം തൊടീക്കാതെയാണ് പുണെ 90 മിനിറ്റ് കളി പൂ൪ത്തിയാക്കിയത്. കൃത്യമായ ഇടവേളകളിൽ ഗോൾ വീണുകൊണ്ടിരുന്നതോടെ തോൽവിയുടെ ആഴം കുറക്കാൻ മാത്രമായി എയ൪ ഇന്ത്യയുടെ ശ്രമം.
ജെയിംസ് മോഗയാണ് പൂണെ ഗോൾവേട്ടക്ക് തുടക്കമിട്ടത്. 34ാം മിനിറ്റിൽ ഖാങ്താങ്ങിൽ നിന്നു ലഭിച്ച ക്രോസ് മനോഹരമായി ഹെഡ് ചെയ്തിട്ടത് ഗോളിയെ പരാജയപ്പെടുത്തി വലയിൽ പതിച്ചു. ആദ്യ ഗോൾ വീണതോടെ എയ൪ ഇന്ത്യ നിരയിൽ തമ്പടിച്ച പന്ത് 50, 77 മിനിറ്റുകളിൽ ഡൂഹു പിയറിയും 84ാം മിനിറ്റിൽ ബോൽമ കാ൪പെഹും വലയിലെത്തിച്ചു. ച൪ച്ചിൽ ബ്രദേഴ്സിനു പിറകിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ പുണെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.