Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2013 5:55 PM IST Updated On
date_range 29 April 2013 5:55 PM ISTകല്‍ക്കരിപ്പാടം അഴിമതി: കേന്ദ്രം ഇടപെട്ടതിന്റെ രേഖകള്‍ സുപ്രീംകോടതിയില്‍
text_fieldsbookmark_border
ന്യൂദൽഹി: കൽക്കരിപ്പാടം അഴിമതി അന്വേഷണ വിവാദത്തിൽ സുപ്രീംകോടതിയിൽ സ്വീകരിക്കേണ്ട നിലപാട് ച൪ച്ചചെയ്യാൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും അറ്റോ൪ണി ജനറൽ ഗുലാം ഇ. വഹൻവതിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. സി.ബി.ഐ സമ൪പ്പിച്ച സത്യവാങ്മൂലവും പുതിയ തൽസ്ഥിതി റിപ്പോ൪ട്ടും സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് തിങ്കളാഴ്ച നി൪ണായക കൂടിക്കാഴ്ച നടന്നത്. അതിനിടെ, സുപ്രീംകോടതിയിൽ സി.ബി.ഐ ഡയറക്ട൪ സമ൪പ്പിച്ച രണ്ടാമത്തെ സത്യവാങ്മൂലത്തിൽ അന്വേഷണ റിപ്പോ൪ട്ടിൽ കേന്ദ്ര സ൪ക്കാ൪ നടത്തിയ കൈകടത്തലുകൾ വിശദീകരിച്ചത് കേന്ദ്ര സ൪ക്കാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കി.
സി.ബി.ഐ സമ൪പ്പിച്ച ആദ്യ തൽസ്ഥിതി റിപ്പോ൪ട്ട് നിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫിസും കൽക്കരി മന്ത്രാലയവും കണ്ടുവെന്ന സി.ബി.ഐ ഡയറക്ട൪ രഞ്ജിത് സിൻഹയുടെ സത്യവാങ്മൂലം സൃഷ്ടിച്ച കോളിളക്കത്തിനിടയിലാണ് സ൪ക്കാ൪ വരുത്തിയ തിരുത്തലുകളുടെ വിശദാംശങ്ങളും സുപ്രീംകോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്. സത്യവാങ്മൂലത്തിൽ റിപ്പോ൪ട്ട് സ൪ക്കാ൪ കണ്ടുവെന്ന് മാത്രം വ്യക്തമാക്കി തിരുത്തലുകളെക്കുറിച്ച് നിശ്ശബ്ദത പാലിച്ച സി.ബി.ഐ ഡയറക്ട൪ സത്യവാങ്മൂലത്തോടൊപ്പം സമ൪പ്പിച്ച രണ്ടാമത്തെ തൽസ്ഥിതി റിപ്പോ൪ട്ടിലാണ് തിരുത്തലിൻെറ വിശദാംശങ്ങൾ സമ൪പ്പിച്ചത്.
സി.ബി.ഐ തയാറാക്കിയ ആദ്യ റിപ്പോ൪ട്ടിൻെറ ഓരോ ഖണ്ഡികയിലും വരിയിലും വരുത്തിയ മാറ്റങ്ങൾ രണ്ടാം റിപ്പോ൪ട്ടിൽ അക്കമിട്ടുനിരത്തിയിട്ടുണ്ടെന്ന് സി.ബി.ഐ വൃത്തങ്ങൾ വ്യക്തമാക്കി. സി.ബി.ഐ റിപ്പോ൪ട്ടിൽ 15 മുതൽ 20 ശതമാനം വ്യത്യാസം നിയമമന്ത്രിയും ഉദ്യോഗസ്ഥരും ചേ൪ന്ന് വരുത്തിയെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
റിപ്പോ൪ട്ടിൻെറ ഉള്ളടക്കം തിരുത്തിയിട്ടില്ലെന്നും വ്യാകരണപ്പിശകുകളാണ് തിരുത്തിയതെന്നുമായിരുന്നു നിയമമന്ത്രി അശ്വിനി കുമാ൪ നൽകിയ വിശദീകരണം. എന്നാൽ, നിയമമന്ത്രി വരുത്തിയ തിരുത്തലുകൾ കരട് റിപ്പോ൪ട്ടിൽ അടയാളപ്പെടുത്തിയത് അദ്ദേഹത്തിനെതിരെയുള്ള വ്യക്തമായ തെളിവായി മാറും. നിയമമന്ത്രി വിളിച്ചുചേ൪ത്ത സി.ബി.ഐ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത പ്രധാനമന്ത്രിയുടെ ഓഫിസിലെയും കൽക്കരി മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥ൪ നി൪ദേശിച്ച മാറ്റങ്ങളും കരടിൽ ഇതുപോലെ അടയാളപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പറയാനാണ് ഈ തിരുത്തലുകൾ വരുത്തിയതെന്നും സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു. സുപ്രീംകോടതി നി൪ദേശപ്രകാരം സി.ബി.ഐ 26ന് സമ൪പ്പിച്ച സത്യവാങ്മൂലത്തിനൊപ്പമാണ് രണ്ടാമത്തെ തൽസ്ഥിതി റിപ്പോ൪ട്ട് സി.ബി.ഐ ഡയറക്ട൪ സമ൪പ്പിച്ചത്.
സ൪ക്കാ൪ കൈകടത്തൽ വിവാദമായ പശ്ചാത്തലത്തിൽ സുപ്രീംകോടതിയിൽ എന്തു പറയണമെന്ന് സി.ബി.ഐ ഉദ്യോഗസ്ഥ൪ നിയമോപദേശം തേടിയിരുന്നുവെന്നും അത്തരമൊരു നിയമോപദേശത്തിൻെറ അടിസ്ഥാനത്തിലാണ് നിയമന്ത്രിയും ഉദ്യോഗസ്ഥരും വരുത്തിയ മാറ്റം സുപ്രീംകോടതിയെ അറിയിക്കാൻ തീരുമാനിച്ചതെന്നും സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story