ബാഗേപള്ളി, കര്‍ണാടകയിലെ വിപ്ളവ തുരുത്ത്
text_fieldsബംഗളൂരു: ആന്ധ്രപ്രദേശിനോട് അതി൪ത്തി പങ്കിടുന്ന ചിക്ബെല്ലാപൂ൪ ജില്ലയിലെ പ്രദേശം. റാഗിയും നിലക്കടലയും ഉള്ളി കൃഷിയുമാണ് ഈ വരണ്ട ദേശത്തിൻെറ ഉപജീവന മാ൪ഗം. ക൪ണാടകയിലാണെങ്കിലും ആന്ധ്രയുടെ സംസ്കാരവും ജീവിതരീതിയും. കൂടുതലും തെലുങ്കു സംസാരിക്കുന്നവ൪. ജാതിയും പണവും വോട്ടായി മാറുന്ന ക൪ണാടകയിലെ ഏക വിപ്ളവ തുരുത്താണ് ബാഗേപള്ളി. 16 ഇടങ്ങളിൽ മത്സരിക്കുന്നുണ്ടെങ്കിലും സി.പി.എമ്മിന് വിജയ പ്രതീക്ഷ ഇവിടെ മാത്രം.
കോൺഗ്രസ് മണ്ഡലമായിരുന്ന ബാഗേപള്ളി 1994ലാണ് ആദ്യമായി സി.പി.എമ്മിനെ തുണക്കുന്നത്. 2004ലും വിജയിച്ചെങ്കിലും 2008ൽ തലനാരിഴക്ക് സീറ്റ് നഷ്ടമായി. 2008ൽ വോട്ടെണ്ണി കഴിഞ്ഞപ്പോൾ ആദ്യം സി.പി. എം സ്ഥാനാ൪ഥി ജി.വി. ശ്രീരാം റെഡ്ഡി വിജയിച്ചെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, റീകൗണ്ടിങ് നടത്തിയതോടെ 938 വോട്ടിന് കോൺഗ്രസിൻെറ എൻ. സംപംഗിയെ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ജനതാദളിനും പിന്നിൽ നാലാം സ്ഥാനമാണ് ഇവിടെ ബി. ജെ.പിക്ക്.
ക൪ണാടകയിൽ സി.പി.എം സംഘടനാപരമായി ശക്തമല്ല. ജലസേചന സൗകര്യങ്ങൾക്കും കുടിവെള്ളത്തിനുമായി വ൪ഷങ്ങളായി നടത്തുന്ന ജനകീയ സമരങ്ങളാണ് സി.പി.എമ്മിന് ബഗേപള്ളിയിൽ വേരോട്ടമുണ്ടാക്കിയതെന്ന് പാ൪ട്ടി പ്രവ൪ത്തക൪ പറയുന്നു. 1994ലും 2004ലും ബാഗേപള്ളിയെ നിയസമഭയിൽ പ്രതിനിധാനംചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടറി ജി.വി ശ്രീരാം റെഡ്ഡി തന്നെയാണ് ഇത്തവണയും സ്ഥാനാ൪ഥി. ആറാം തവണയാണ് റെഡ്ഡി ഇവിടെ മത്സരിക്കുന്നത്. സിറ്റിങ് എം.എൽ.എ എൻ സംപംഗി തന്നെയാണ് ഇത്തവണയും കോൺഗ്രസ് സ്ഥാനാ൪ഥി. ജനതാദളിനു വേണ്ടി എസ്.എൻ. ഹരിനാഥ് റെഡ്ഡിയും ബി.ജെ.പിക്കായി എൻ. നാരായണ സ്വാമിയും ജനവിധി തേടുന്നു. 1.75 ലക്ഷം വോട്ട൪മാരുള്ള മണ്ഡലത്തിൽ 27 സ്ഥാനാ൪ഥികളാണ് മത്സരിക്കുന്നത്.
പ്രാദശേിക പ്രശ്നങ്ങൾക്ക് പുറമേ ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിലെ ദലിതരോടുള്ള വിവേചനം, കുക്കേ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മഡേ സ്നാന ആചാരം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളും സി.പി.എമ്മിൻെറ ചൂടുള്ള പ്രചാരണ വിഷയങ്ങളാണ്. ക൪ണാടകയിൽ മൊത്തം 30 സീറ്റിലാണ് ഇടതുപക്ഷ പാ൪ട്ടികൾ മത്സരിക്കുന്നത്. 16 സീറ്റിൽ സി.പി.എം. എട്ട് എട്ടെണ്ണത്തിൽ സി.പി.ഐ. ആറിൽ ഫോ൪വേഡ് ബ്ളോക്കും രംഗത്തുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.