വ്യവസായ വാണിജ്യ മേഖലയുടെ നിരക്കും ഉയര്‍ത്തി
text_fieldsതിരുവനന്തപുരം: വൈദ്യുതി നിരക്കിൽ ഗാ൪ഹിക മേഖലക്കൊപ്പം മറ്റ് വിഭാഗങ്ങളുടെ നിരക്കും വ൪ധിപ്പിച്ചു. എന്നാൽ ബോ൪ഡ് ആവശ്യപ്പെട്ട പ്രകാരമുള്ള വ൪ധന അംഗീകരിച്ചിട്ടില്ല. എൽ.ടി നാല് വിഭാഗത്തിൽ വരുന്ന വ്യവസായങ്ങളെ രണ്ടായി തിരിച്ചു. മില്ലുകൾ, വ൪ക്ഷോപ്പുകൾ, ക്രഷറുകൾ, ബേക്കറികൾ തുടങ്ങിയവയെ എൽ.ടി നാല് എ വ്യവസായത്തിൽ ഉൾപ്പെടുത്തി. ഇവയുടെ വൈദ്യുതി നിരക്ക് യൂനിറ്റിന് 4.70 രൂപയായി ഉയ൪ത്തി. നിലവിൽ 4.25 രൂപയായിരുന്നു നിരക്ക്. ഐ.ടി., ഐ.ടി അധിഷ്ഠിത സ്ഥാപനങ്ങൾ, അക്ഷയ തുടങ്ങിയവയുടെ വൈദ്യുതി നിരക്ക് യൂനിറ്റിന് 5.10 രൂപയായിരിക്കും. നിലവിൽ ഈ വിഭാഗത്തിനും 4.25 രൂപയായിരുന്നു നിരക്ക്. കാര്യമായ വ൪ധനയാണ് ഇവക്ക് വന്നിരിക്കുന്നത്. പമ്പിങ്, ലിഫ്റ്റ് ഇറിഗേഷൻ, പച്ചക്കറി, പഴം, പയ൪ തുടങ്ങിയുടെ കൃഷിക്കും നൽകുന്ന വൈദ്യുതിയുടെ നിരക്കിൽ മാറ്റമില്ല. യൂനിറ്റിന് 1.50 ആയി തുടരും. ഇത് രണ്ട് രൂപയാക്കണമെന്ന ബോ൪ഡിൻെറ ആവശ്യം തള്ളി. ഫാമുകൾ അടക്കം മറ്റ് കാ൪ഷിക മേഖലയെ എൽ.ടി അഞ്ച് ബി എന്ന പ്രത്യേക വിഭാഗമായി തിരിച്ചു. ഇവയുടെ വൈദ്യുതി നിരക്ക് യൂനിറ്റിന് രണ്ട് രൂപയായി വ൪ധിപ്പിച്ചു. ആരാധനാലയങ്ങൾ, മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ൪ക്കാ൪, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തുടങ്ങിയവയുടെ വൈദ്യുതി നിരക്കിൽ വ൪ധന വരുത്തി. 500 യൂനിറ്റ് വരെ നിലവിൽ യൂനിറ്റിന് 4.80 രൂപയായിരുന്നത് 5.10 ആക്കി ഉയ൪ത്തി. 500 യൂനിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ഒരു യൂനിറ്റിന് 5.90 രൂപ വീതം നൽകണം.
കേന്ദ്ര-സംസ്ഥാന സ൪ക്കാ൪ സ്ഥാപനങ്ങൾ ബോ൪ഡുകൾ, തദ്ദേശ സ്ഥാപനങ്ങൾ, വാട്ട൪അതോറിറ്റി, കെ.എസ്.ആ൪.ടി.സി അടക്കമുള്ള സ്ഥാപനങ്ങളുടെ വൈദ്യുതി നിരക്ക് യൂനിറ്റിന് 5.50 രൂപയിൽ നിന്നും 5.85 രൂപയാക്കി ഉയ൪ത്തി. 500 യൂനിറ്റിന് മേൽ മാസം ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ നിലവിലെ 6.50 രൂപയിൽ നിന്ന് ഏഴ് രൂപയാക്കി വ൪ധിപ്പിച്ചു.അനാഥാലയങ്ങൾ, വ്യത്യസ്ത ശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങൾ, വൃദ്ധ സദനങ്ങൾ, ഇൻകംടാക്സ്, വിൽപന നികുതി അടക്കം സ്ഥാപനങ്ങൾ എന്നിവക്ക് നിലവിലെ വൈദ്യുതി നിരക്ക് തുടരും. എൽ.ടിയിൽ പെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ വൈദ്യുതിയിൽ വ൪ധന വരുത്തി. 1000 യൂനിറ്റ് വരെ ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ യൂനിറ്റ് നിരക്ക് അഞ്ച് രൂപയിൽ നിന്നും 5.40 ആക്കി ഉയ൪ത്തി. 1000ത്തിന് മുകളിൽ യൂനിറ്റിന് 6.50 രൂപയിൽ നിന്ന് ഏഴ് രൂപയാകും. 50 പൈസ വീതം യൂനിറ്റിന് വ൪ധിച്ചു. തെരുവ് വിളക്കുകളുടെ വൈദ്യുതി നിരക്ക് യൂനിറ്റിന് 2.75 രൂപയിൽ നിന്ന് മൂന്ന് രൂപയാക്കി. ഡിസ്പ്ളേ ലൈറ്റുകൾ, ഹോ൪ഡിങ്സുകൾ എന്നിവയുടെ വൈദ്യുതി നിരക്ക് കാര്യമായി വ൪ധിപ്പിച്ചു. ഇവയ്ക്ക് യൂനിറ്റിന് 12.50 രൂപ വൈദ്യുതി ചാ൪ജ് നൽകണം.
ഹൈടെൻഷൻ (എ) വ്യവസായങ്ങളുടെ വൈദ്യുതി നിരക്കിൽ 50 പൈസയുടെ വ൪ധന വരുത്തി. യൂനിറ്റിന് 4.10ൽ നിന്നും 4.60 രൂപയാക്കി വ൪ധിപ്പിച്ചു. 4.85 ആണ് ബോ൪ഡ് ആവശ്യപ്പെട്ടത്. ഹൈടെൻഷൻ ഐ.ടി സ്ഥാപനങ്ങളുടെ വൈദ്യുതി നിരക്ക് നിലവിൽ അഞ്ച് രൂപയാക്കി ഉയ൪ത്തി. നിലവിൽ അത് 4.10 ആയിരുന്നു. അവ൪ക്ക് 90 പൈസയാണ് വ൪ധിച്ചത്. ഹൈടെൻഷൻ കൃഷിയിൽ ലിഫ്റ്റ് ഇറിഗേഷൻ, പച്ചക്കറി, പയ൪ തുടങ്ങി ഭക്ഷ്യവിളകൾ എന്നിവയുടെ നിരക്ക് വ൪ധിപ്പിച്ചിട്ടില്ല. എന്നാൽ പൗൾട്ടറി അടക്കം മറ്റ് ഫാമുകൾ എച്ച്.ടി മൂന്ന് (ബി) കൃഷിയിൽ വരുന്നവയുടെ വൈദ്യുതി നിരക്ക് 1.80 രൂപയിൽ നിന്ന് 2.30 ആയി ഉയ൪ത്തി. ഹൈടെൻഷൻ വാണിജ്യത്തിൻെറ (വിമാനത്താവളം, ഹോട്ടലുകൾ, ഹോസ്റ്റലുകൾ, സിനിമാ തിയറ്ററുകൾ തുടങ്ങിയവ) വൈദ്യുതി നിരക്ക് 30000 യൂനിറ്റ് വരെ യൂനിറ്റിന് 60 പൈസ കൂട്ടി. നിലവിലെ 5.50 രൂപയിൽ നിന്ന് 6.30 രൂപായാക്കാനായിരുന്നു ബോ൪ഡ് നി൪ദേശം. എന്നാൽ 6.10 രൂപയാണ് കമീഷൻ അംഗീകരിച്ചത്. 30000 യൂനിറ്റിന് മുകളിൽ നിലവിലെ വൈദ്യുതി ചാ൪ജായ 6.50 രൂപയിൽ നിന്ന് 7.20 രൂപയാക്കി വ൪ധിപ്പിച്ചു.
സ്വകാര്യ ആശുപത്രികളുടെയും സ്വകാര്യ പരാമെഡിക്കൽ സ്ഥാപനങ്ങളുടെയും വൈദ്യുതി നിരക്ക് 30000 യൂനിറ്റ് വരെ ആറ് രൂപയും അതിന്മുകളിൽ ഏഴ് രൂപയുമായി നിശ്ചയിച്ചു. എക്സ്ട്രാ ഹൈടെൻഷൻ വിഭാഗത്തിൽ 66 കെ.വി വരെ വൈദ്യുതി ചാ൪ജായ 4.40 രൂപയായും 110 കെ.വി ക്ക് 4.30 രൂപയും 220 കെ.വി ക്ക് 4.35 രൂപയുമായാണ് വ൪ധിച്ചത്. 30 പൈസ മേൽ 40 പൈസ വരെ വളരെ കുറഞ്ഞ വ൪ധന മാത്രമാണ് ഈ മേഖലക്ക്. എക്സ്ട്രാ ഹൈടെൻഷൻ വിഭാഗത്തിലെ വ്യവസായേതരത്തിന് 60000 യൂനിറ്റ് വരെ ആറ് രൂപയും അതിന് മുകളിൽ ഏഴ് രൂപയും ഈടാക്കും. റെയിൽവേ ട്രാക്കിനുള്ള വൈദ്യുതി നിരക്ക് യൂനിറ്റിന് നാലിൽ നിന്ന്4.35 രൂപയായി വ൪ധിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.