നടപ്പുവര്‍ഷം ഇന്ത്യ 5.7 ശതമാനം വളര്‍ച്ച നേടുമെന്ന് ഐ.എം.എഫ്
text_fields2013ൽ രാജ്യം 5.7 ശതമാനം സാമ്പത്തിക വള൪ച്ച നേടുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്). തൊട്ടടുത്തവ൪ഷം ഇത് 6.2 ശതമാനമായിരിക്കുമെന്നും കഴിഞ്ഞദിവസം പുറത്തുവിട്ട ഏഷ്യ-പസഫിക് റീജനൽ ഇക്കണോമിക് ഔ്ലുക് റിപ്പോ൪ട്ട് പറയുന്നു. ഇന്ത്യയുടെ യഥാ൪ഥ സാമ്പത്തിക വള൪ച്ച 2010ൽ 11.2 ശതമാനവും 2011ൽ 7.7 ശതമാനവും 2012ൽ നാലു ശതമാനവുമായിരുന്നെന്നും റിപ്പോ൪ട്ടിൽ പറയുന്നു. ഇന്ത്യ, ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവയൊഴിച്ചാൽ ഏഷ്യയിൽ മിക്കയിടത്തും പണപ്പെരുപ്പം ഏറക്കുറെ രണ്ടു ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോ൪ട്ട് പറയുന്നു. അതിനിടെ, ഇന്ത്യ നടപ്പു സാമ്പത്തികവ൪ഷം 6.1 ശതമാനം സാമ്പത്തിക വള൪ച്ച നേടുമെന്ന് വേൾഡ് ബാങ്ക് പ്രവചിച്ചു. എന്നാൽ, നേരത്തേ പറഞ്ഞിരുന്നത് ഏഴു ശതമാനമെന്നായിരുന്നു. നേരത്തേ പ്രവചിച്ചിരുന്ന 2.7 ശതമാനത്തിൽനിന്ന് രണ്ടു ശതമാനമായി കാ൪ഷിക വള൪ച്ച കുറയുമെന്ന അനുമാനത്തിലാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.