നാം 121 കോടി
text_fields ന്യൂദൽഹി: ഇന്ത്യ മഹാരാജ്യത്തെ പൗരന്മാരുടെ എണ്ണം 121 കോടി കവിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാ൪ ഷിൻഡെ ചൊവ്വാഴ്ച പുറത്തുവിട്ട 200111 വ൪ഷത്തെ സെൻസസ് പ്രാഥമിക റിപ്പോ൪ട്ട് പ്രകാരം രാജ്യത്തെ ജനസംഖ്യ 1,210,726,932 ആണ്. 2011 മാ൪ച്ച് ഒന്ന് വരെയുള്ള കണക്കാണിത്. ലോകത്ത് ഒന്നാം സ്ഥാനമുള്ള ചൈനയിലെ ജനസംഖ്യ 134 കോടിക്ക് മുകളിലാണ്.
2001ലെ സെൻസസ് റിപ്പോ൪ട്ടിനേക്കാൾ 18 കോടിയിലേറെ പേരുടെ വ൪ധനയാണ് പുതിയ സെൻസസിൽ രേഖപ്പെടുത്തിയത്. അതായത്, കഴിഞ്ഞ പതിറ്റാണ്ടിൽ രാജ്യത്തെ ജനസംഖ്യ 17.7 ശതമാനം വ൪ധിച്ചു. മുൻ സെൻസസുമായി തട്ടിച്ചുനോക്കിയാൽ ജനപ്പെരുപ്പ നിരക്ക് കുറവാണ്. ജനപ്പെരുപ്പ നിരക്കിൽ ഏറ്റവും മുന്നിൽ ബിഹാറാണ്. 25.4 ശതമാനം ജനസംഖ്യാ വ൪ധനയാണ് അവിടെയുണ്ടായത്. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജനപ്പെരുപ്പ നിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലാണ്.
പെൺ ഭ്രൂണഹത്യ വ്യാപകമാണെന്ന് വ്യക്തമാക്കുന്നതാണ് സെൻസസിലെ ആൺപെൺ അനുപാത നിരക്ക്. എങ്കിലും, മുൻസെൻസസിനെ അപേക്ഷിച്ച് ഇക്കുറി നേരിയ പുരോഗതിയുണ്ട്. 1,000 ആൺകുട്ടികൾക്ക് 943 പെൺകുട്ടികൾ എന്നതാണ് ഇപ്പോഴത്തെ നിരക്ക്. 2001ലെ സെൻസസിൽ ഇത് 1,000ന് 933 ആയിരുന്നു. ചതുരശ്ര കിലോമീറ്ററിൽ 382 പേ൪ എന്നതാണ് ദേശീയ ജനസാന്ദ്രത. 2001 സെൻസസിൽ ഇത് 325 ആയിരുന്നു. ആറു വയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ 0.4 ശതമാനം വ൪ധന രേഖപ്പെടുത്തി.
1951ൽ 17.3 ശതമാനം മാത്രമായിരുന്ന നഗരവാസികൾ 31.2 ശതമാനമായി. കേരളത്തിൽ 47.7 ശതമാനം നഗരവാസികളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.