സരബ്ജിത്തിനെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും
text_fieldsഅമൃത്സ൪: പാക് ജയിലിൽ സഹതടവുകാരുടെ മ൪ദനമേറ്റ് കൊല്ലപ്പെട്ട സരബ്ജിത്ത് സിങ്ങിനെ ഔദ്യാഗിക ബഹുമതികളോടെ സംസ്കരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ പറഞ്ഞു. സരബ് ജിത്തിന്റെആശ്രിത൪ക്ക് സ൪ക്കാ൪ ജോലി നൽകുമെന്ന് ഉപമുഖ്യമന്ത്രി സുബ് സിങ് ബാദലും അറിയിച്ചു. അതിനിടെ, സരബ്ജിത്തിന്റെസംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച നടക്കുമെന്ന് അദ്ദേഹത്തിന്റെ സഹോദരി ദൽബീ൪ കൗ൪ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാ൪ട്ടികളും ഒറ്റക്കെട്ടായി പാക് നടപടിക്കെതിരെ രംഗത്തുവരണമെന്നും അവ൪ ആവശ്യപ്പെട്ടു.
സരബ് ജിത്തിന്റെ കാര്യത്തിൽ കേന്ദ്ര സ൪ക്കാ൪ കുറ്റകരമായ വീഴ്ച വരുത്തിയതായി സുബ് സിങ് ബാദൽ ആരോപിച്ചു. അദ്ദഹേത്തെ രക്ഷിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന കാര്യം സ൪ക്കാ൪ പരിശോധിക്കണം. അദ്ദഹത്തേിന്റെമോചനത്തിനായി ഇന്ത്യ കൈക്കോണ്ട നടപടികളെല്ലാം തന്നെ അപര്യാപ്തമായിരുന്നു. സരബ് ജിത്ത് ആക്രമിക്കപ്പെട്ടപ്പോൾ ഏറെ വൈകിയാണ് ഇന്ത്യ പ്രതികരിച്ചത്ബാദൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.