സോമാലിയയില്‍ രണ്ടു വര്‍ഷത്തിനിടെ പൊലിഞ്ഞത് 2,60,000 ജീവന്‍
text_fieldsമൊഗാദിഷു: 2010-2012 കാലഘട്ടത്തിൽ സോമാലിയയിൽ ഉണ്ടായ ക്ഷാമത്തിൽ മരിച്ചത് രണ്ടു ലക്ഷത്തിഅറുപതിനായിരം പേരെന്ന് യു.എൻ പഠനറിപ്പോ൪ട്ട്.മരിച്ചവരിൽ പകുതിയും അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളാണ്. യു.എൻ-അമേരിക്ക സംയുക്ത ഏജൻസികളാണ് പഠനം നടത്തിയത്.
സോമാലിയയിൽ 1992-ലുണ്ടായ ക്ഷാമത്തിൽ ഇവിടെ 2,20,00പേ൪ മരിച്ചിരുന്നു. 2010 ഒക്ടോബ൪ മുതൽ 2012 ഏപ്രിൽ വരെയുള്ള കാലഘട്ടത്തിൽ പട്ടിണിമൂലം 2,58,000 പേ൪ മരിച്ചു. ഇതിൽ 1,33,000 പേ൪ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളാണെന്ന് റിപ്പോ൪ട്ട് പറയുന്നു.
2011-ൽ സോമാലിയയിലെ ചില പ്രദേശങ്ങളിൽ ക്ഷാമമുള്ളതായി ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇവിടെ പ്രാദേശികഭരണം നടത്തുന്ന ചില ഇസ്ലാമികസംഘടനകൾ ഇത് നിഷേധിക്കുകയും വിദേശസഹായം സ്വീകരിക്കുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. ക്ഷാമം പിന്നീട് മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
തെക്കൻ, മധ്യ സോമാലിയയിലെ ആകെ ജനസംഖ്യയുടെ 4.6 ശതമാനവും അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളിൽ പത്തുശതമാനവും ക്ഷാമത്തിൽ മരിച്ചുവെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മരിച്ചവരിൽ ഷാബെല്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ 18 ശതമാനവും മൊഗാദിഷുവിലെ 17 ശതമാനവും അഞ്ചുവയസ്സിനു താഴെയുള്ളവരാണ്. ഒരുകോടി മുപ്പത് ലക്ഷം പേ൪ ക്ഷാമത്തിന്റെദുരിതമനുഭവിക്കുന്നുണ്ട്. 10,000 പേരിൽ ദിവസേന രണ്ടുപേ൪ പട്ടിണി മൂലം മരിക്കുന്നു എന്നതാണ് കണക്കെന്നും റിപ്പോ൪ട്ടിഢൽ വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.