വീട്ടില്‍നിന്ന് 100 പവന്‍ സ്വര്‍ണം കവര്‍ന്നു
text_fieldsപെരുമ്പിലാവ് (തൃശൂ൪): കൊരട്ടിക്കരയിൽ വിരമിച്ച നാവികസേന ഉദ്യോഗസ്ഥൻെറ വീട്ടിൽനിന്ന് 100 ഓളം പവൻ സ്വ൪ണം മോഷണം പോയി. സമീപ വീടുകളിലും മോഷണശ്രമം നടന്നു.
കൊരട്ടിക്കര ബദരിയ്യ ജുമാ മസ്ജിദിന് എതി൪വശം കളത്തിൽ ശങ്കരൻെറ മകൻ അയ്യപ്പൻ എന്ന ചന്ദ്രൻെറ വീട്ടിലാണ് മോഷണം. സംഭവസമയത്ത് വീട്ടിൽ അയ്യപ്പനും ഭാര്യയും മാത്രമെ ഉണ്ടായിരുന്നുള്ളൂ. കാ൪ പോ൪ച്ചിന് മുകളിൽ കയറി ബാൽക്കണിയുടെ വാതിൽ കമ്പിപ്പാര പോലുള്ള ആയുധം ഉപയോഗിച്ച് തിക്കിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. പുല൪ച്ചെ അയ്യപ്പൻ ഉണ൪ന്നപ്പോൾ സ്ഥിരമായി വെക്കാറുള്ളിടത്ത് താക്കോൽ കൂട്ടം കണ്ടില്ല. വീടിനകം പരിശോധിച്ചപ്പോൾ അലമാര തുറന്ന് സാധനങ്ങൾ വലിച്ചു വാരിയിട്ടിരിക്കുന്നത് കണ്ടു. നൂറുപവൻ സ്വ൪ണവും അയ്യപ്പൻെറ മൊബൈൽഫോണും കാണാനില്ലായിരുന്നു. ബാങ്ക് പാസ്ബുക്കും ചെക്ക് ബുക്കുകളും ഡ്രൈവിങ് ലൈസൻസും മറ്റ് രേഖകളും പുറത്ത് വാരിവലിച്ചിട്ടിരുന്നു. കുന്നംകുളം സി.ഐ ബാബു കെ. തോമസും സംഘവും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. 1987ൽ നേവിയിൽ നിന്ന് വിരമിച്ച അയ്യപ്പൻ ഗോവ ഷിപ്പിങ് യാഡ് മാനേജരായി 2007ൽ വിരമിച്ചു. ഏകമകൻ ചെന്നെയിൽ എൻജിനീയറാണ്. അയ്യപ്പൻെറ വീടിനടുത്തുള്ള ശോഭയുടെ വീടിൻെറ ഗ്രിൽ തുറക്കാനുള്ള ശ്രമം വീട്ടുകാ൪ ബഹളംവെച്ചതിനെത്തുട൪ന്ന് നടന്നില്ല. പാൻറ്സ് ധരിച്ച് ഷ൪ട്ട് അരയിൽ ചുറ്റിയ ദീ൪ഘകായനായ ഒരാളെ കണ്ടതായി അവ൪ പറഞ്ഞു. ഏതാനും വാര അകലെയുള്ള സുഭാഷിൻെറ വീട്ടിൽനിന്ന് ടോ൪ച്ച് കവ൪ന്നു. തൊട്ടടുത്ത വാഴപ്പുള്ളി പ്രഭാകരൻെറ അടുക്കള വാതിൽ പൊളിക്കാനുള്ള ശ്രമം വീട്ടുകാരൻ ഉണ൪ന്നതിനെത്തുട൪ന്ന് നടന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.