അഞ്ച് പാസുമായി ഒരാള്‍ സെക്രട്ടേറിയറ്റില്‍: സംഭവം ഒതുക്കാന്‍ നീക്കം
text_fieldsതിരുവനന്തപുരം: അതീവസുരക്ഷയുള്ള സെക്രട്ടേറിയറ്റിൽ അഞ്ച് പാസുമായി ഒരാളത്തെിയ സംഭവം ഒതുക്കാൻ അണിയറനീക്കം.
മുഖ്യമന്ത്രിക്കുണ്ടായ വധഭീഷണിയുടെയും സെക്രട്ടേറിയറ്റിലെ ബോംബ് ഭീഷണിയുടെയും അടിസ്ഥാനത്തിൽ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഒപ്പോ സീലോ തീയതിയോ ഇല്ലാത്ത അഞ്ച് പാസുകളുമായി മണിലാൽ എന്നയാൾ എത്തിയത്. കഴിഞ്ഞദിവസം രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥൻ തടഞ്ഞപ്പോഴാണ് കൈവശമുണ്ടായിരുന്ന സന്ദ൪ശക പാസ് കാട്ടിയത്. പാസിൽ ഒപ്പോ സീലോ ഇല്ലായിരുന്നു. പരിശോധനയിൽ ഇയാളുടെ പക്കൽ വീണ്ടും നാല് പാസുകൾ കൂടി കണ്ടത്തെി.
സെക്യൂരിറ്റി ജീവനക്കാരൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നതിനിടെ ഇയാൾ ഓടിരക്ഷപ്പെട്ടു. പൊലീസ് തെരഞ്ഞെങ്കിലും ആളെ കണ്ടത്തൊനായില്ല. അതേസമയം, സംഭവം ഒതുക്കിത്തീ൪ക്കാനുള്ള നീക്കം അണിയറയിൽ പുരോഗമിക്കുകയാണ്. സന്ദ൪ശക൪ക്കുള്ള പാസുകൾ നിബന്ധനകളില്ലാതെ യഥേഷ്ടം വിതരണം ചെയ്യുന്നുവെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
അതിനാൽ കുറ്റാരോപിതരായേക്കാവുന്ന സെക്രട്ടേറിയറ്റിലെ ജീവനക്കാരെ രക്ഷിക്കാനാണത്രെ ശ്രമം. എന്നാൽ യഥാ൪ഥ പാസാണോ ഇയാളുടെ കൈവശമുണ്ടായിരുന്നതെന്ന് കണ്ടത്തൊൻ കഴിഞ്ഞിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.