Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2013 3:09 PM IST Updated On
date_range 7 May 2013 3:09 PM ISTതൊഴില്‍ പരിശോധന: ഇളവ് തീരുന്നതോടെ നടപടി കര്‍ശനമാക്കും -ആഭ്യന്തര മന്ത്രാലയം
text_fieldsbookmark_border
റിയാദ്: നിയമാനുസൃതമല്ലാതെ താമസിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്നവ൪ക്ക് തൊഴിൽ-താമസ രേഖകൾ ശരിപ്പെടുത്തുന്നതിന് ഇപ്പോൾ അനുവദിച്ച മൂന്ന് മാസത്തെ സമയം പിന്നിടുന്നതോടെ നിയമലംഘക൪ ക൪ശന ശിക്ഷ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിൻെറ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്ന വിദേശികളും ഇവ൪ക്ക് ജോലിനൽകുന്ന സ്ഥാപനങ്ങളും നടപടികൾ നേരിടേണ്ടി വരും. രാജാവ് അനുവദിച്ച ഇളവ് പ്രയോജനപ്പെടുത്തി വിദേശികൾ എത്രയും വേഗം രേഖകൾ നിയമവിധേയമാക്കണമെന്നും ആഭ്യന്തരമന്ത്രാലയം ഉണ൪ത്തി.
നിതാഖാത് മാനദണ്ഡങ്ങളുടെ പൂ൪ത്തീകരണം ഉറപ്പുവരുത്താനും സ്പോൺസ൪ മാറിയും, വിസയിൽ രേഖപ്പെടുത്തിയ തൊഴിൽ മാറിയും ജോലി ചെയ്യുന്ന അനധികൃത തൊഴിലാളികളെ കണ്ടെത്താനും തൊഴിൽ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തുടങ്ങിവെച്ച പരിശോധനക്ക് അനുവദിച്ച മൂന്ന് മാസത്തെ ഇളവ് ഒരുമാസം പിന്നിട്ട സാഹചര്യത്തിലാണ് തിങ്കളാഴ്ച ആഭ്യന്തരമന്ത്രാലയം രാജ്യത്തെ ഔദ്യാഗിക വാ൪ത്ത ഏജൻസിയിലൂടെ പൊതുജനങ്ങൾക്ക് ഇതു സംബന്ധമായ മുന്നറിയിപ്പ് വീണ്ടും നൽകിയത്.
നിതാഖാത് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പത്തിൽ താഴെ ആളുകൾ തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിലും സ്വദേശിയെ നിയമിക്കണമെന്ന നിയമം പാലിക്കാൻ നിശ്ചയിച്ച കാലപരിധി മാ൪ച്ച് 27ന് അവസാനിച്ചതോടെ ഏപ്രിൽ ആദ്യ വാരം മുതൽ ആരംഭിച്ച ശക്തമായ പരിശോധനയെ തുട൪ന്ന് ആശങ്കയുടെ മുൾമുനയിലായ പ്രവാസികൾക്ക് ഏപ്രിൽ ആറിന് വന്ന രാജകൽപനയാണ് ആശ്വാസമായത്. അബ്ദുല്ല രാജാവിൻെറ പ്രഖ്യാപനം വന്നതോടെ തൊഴിൽ, ആഭ്യന്തര മന്ത്രാലയങ്ങൾ സംയുക്തമായി തുടങ്ങിവെച്ച പരിശോധന നി൪ത്തിവെക്കുകയും വിദേശ തൊഴിലാളികൾക്ക് സ്പോൺസ൪ഷിപ്, പ്രൊഫഷൻ മാറ്റം അടക്കം നിയമാനുസൃത രീതികൾ സ്വീകരിക്കാനുള്ള സാവകാശം ലഭിക്കുകയും ചെയ്തു. ഇതോടെ വിദേശികളും വിദേശങ്ങരാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളും അവരവരുടെ രാജ്യക്കാരെ പരമാവധി നിയമവിധേയമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്.
നിയമ ലംഘകരായി കഴിയുന്നവ൪ക്ക് നിയമവിധേയമാകാൻ വഴിയെരുക്കുന്നതിനിടെ ഭാഗമായി തൊഴിൽ മന്ത്രാലയവും നടപടികൾ പലതും ലഘൂകരിച്ചു. ഇതിനിടെ അനുവദിച്ച സമയത്തിൻെറ മൂന്നിലൊന്ന് ഇന്നലെയോടെ പിന്നിട്ടു. ലക്ഷകണക്കിന് വിദേശികൾ ഇതിനകം രേഖകൾ ശരിപ്പെടുത്തി നിയമ പരിരക്ഷ നേടിയതായാണ് ചൂണ്ടികാണിക്കപ്പെടുന്നത്. അതേസമയം ഹുറൂബ്, ഹൗസ് ഡ്രൈവ൪ വിസ തുടങ്ങി ഇനിയും വ്യക്തത വരാത്ത പ്രശ്നങ്ങളുമായി കഴിയുന്നവ൪ വൈകാതെ അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. മൂന്ന് മാസത്തിന് ശേഷവും അനുകൂല നിലപാടുകളുമായി കാലാവധി നീട്ടി ലഭിക്കുമെന്നുള്ള ധാരണ അബദ്ധമായിരിക്കുമെന്നാണ് ഇപ്പോൾ ആഭ്യന്തര മന്ത്രാലയം നൽകുന്ന സൂചനകൾ വ്യക്തമാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story