ട്രാഫിക് തെറ്റി ശംഖുംമുഖം ട്രാഫിക് ബോധവത്കരണ പാര്‍ക്ക്
text_fieldsവലിയതുറ: ട്രാഫിക് ബോധവത്കരണ പാ൪ക്കിൽ ട്രാഫിക് നിയന്ത്രണം അവതാളത്തിൽ. ശംഖുംമുഖം കടപ്പുറത്തിന് സമീപമുള്ള ചാച്ചാ നെഹ്റു പാ൪ക്കിനെയാണ് ലക്ഷങ്ങൾ മുടക്കി നവീകരിച്ച് കുട്ടികൾക്ക് ട്രാഫിക് ബോധവത്കരണത്തിനുള്ള പാ൪ക്കായി മാറ്റിയത്. 2010ൽ നവീകരിച്ച പാ൪ക്കിൽ ട്രാഫിക് സിഗ്നലുകൾ അടക്കം കുട്ടികൾക്ക് ഉല്ലസിക്കാൻ ആവശ്യമായ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിരുന്നു. കുട്ടികൾക്ക് വാടകയ്ക്ക് സൈക്കിളും പാ൪ക്കിൽ നൽകിയിരുന്നു.
ഇത്തരത്തിൽ സൈക്കിളിൽ സഞ്ചരിക്കുന്ന കുട്ടികളെ സിഗ്നൽ സംവിധാനങ്ങൾ ഉപയോഗിച്ച് ട്രാഫിക് ബോധവത്കരണം നൽകാൻ ട്രാഫിക് വാ൪ഡൻെറ സേവനവും ലഭ്യമാക്കിയിരുന്നു.
എന്നാൽ നവീകരണം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞതോടെ ട്രാഫിക് വാ൪ഡനെ പിൻവലിച്ചു. ഇതോടെ പാ൪ക്കിലത്തെുന്ന കുട്ടികൾ ട്രാഫിക് നിയന്ത്രണം പാലിക്കാതായി. ട്രാഫിക് ബോധവത്കരണ പദ്ധതിയും അവതാളത്തിലായി.
50 ലക്ഷം രൂപ മുടക്കി 2010ൽ സിഡ്കോ നവീകരിച്ചതോടെ ട്രാഫിക് പൊലീസാണ് ട്രാഫിക് വാ൪ഡൻെറ സേവനം പാ൪ക്കിൽ ലഭ്യമാക്കിയത്.
ട്രാഫിക് ബോധവത്കരണത്തിനായുള്ള സിഗ്നൽ സ്ഥാപിച്ചത് പൊലീസിൻെറ ഫണ്ട് ഉപയോഗിച്ചാണ്. ആദ്യ രണ്ട് മാസം പിന്നിട്ടതോടെ പാ൪ക്കിൻെറ ചുമതലയുള്ള ഡി.ടി.പി.സി ട്രാഫിക് വാ൪ഡന് ശമ്പളം നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതോടെയാണ് വാ൪ഡൻെറ സേവനം ഇല്ലാതായത്. എന്നാൽ പാ൪ക്കിൽനിന്ന് ആവശ്യത്തിന് വരുമാനം ഡി.ടി.പി.സിക്ക് ലഭിക്കാറില്ളെന്നും അതുകൊണ്ട് വാ൪ഡന് ശമ്പളം നൽകാനുള്ള തുക ഇല്ളെന്നുമാണ് ഡി.ടി.പി.സി അധികൃത൪ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.