ചന്ദ്രശേഖരനെ കൊല്ലാന്‍ ശ്രമമുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കോടിയേരി പൂഴ്ത്തി -രമ
text_fieldsകണ്ണൂ൪: 2003ൽ മൂന്നുതവണ ചന്ദ്രശേഖരനെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നാണ് ഇൻറലിജൻസ് റിപ്പോ൪ട്ടെന്ന് ടി.പി. ചന്ദ്രശേഖരൻെറ ഭാര്യ കെ.കെ. രമ. ഈ റിപ്പോ൪ട്ട് മുഖ്യമന്ത്രി അച്യുതാന്ദനൻ പോലും കാണാതെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ പൂഴ്ത്തുകയാണുണ്ടായത് -കണ്ണൂരിൽ ടി.പി. ചന്ദ്രശേഖരൻ അനുസ്മരണ ചടങ്ങിൽ രമ പറഞ്ഞു.
എന്തിനാണ് ചന്ദ്രശേഖരനെ കൊന്നത് എന്നതിന് സി.പി.എം മറുപടി പറയേണ്ടിവരും. ഈ നാട്ടിലെ ഏത് പുൽക്കൊടിക്കുമറിയാം ചന്ദ്രശേഖരനെ കൊന്നത് സി.പി.എമ്മാണെന്ന്. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ പങ്കില്ലെന്ന് പറയുന്നു. ഈ കേസിൻെറ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. പിണറായിയുടെയും ജയരാജൻെറയും പങ്ക് അപ്പോൾ വെളിപ്പെടും.
ചന്ദ്രശേഖരൻ ജീവിച്ചിരിക്കുമ്പോൾ കണ്ണൂരിലേക്കുള്ള അദ്ദേഹത്തിൻെറ വരവ് സി.പി.എം തടഞ്ഞിരുന്നു. എന്നാൽ, അദ്ദേഹത്തിൻെറ ആശയത്തെ കണ്ണൂ൪ വരവേൽക്കുന്നുവെന്നതിൻെറ തെളിവാണ് ഈ ജനസഞ്ചയം -രമ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.