ക്രമക്കേടെന്ന്; കോടതിപ്പടി-കൊളക്കണ്ടം റോഡ്പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു
text_fieldsനിലമ്പൂ൪: റോഡ് നി൪മാണത്തിൽ ക്രമക്കേട് ആരോപിച്ച് പ്രവൃത്തി നാട്ടുകാ൪ തടഞ്ഞു. നിലമ്പൂ൪ നഗരസഭക്ക് കീഴിലെ കോടതിപ്പടി-കൊളക്കണ്ടം -റെയിൽവേ സ്റ്റേഷൻ റോഡ് നി൪മാണമാണ് ചൊവ്വാഴ്ച രണ്ടരയോടെ കൊളക്കണ്ടത്ത് നാട്ടുകാ൪ തടഞ്ഞത്. മതിയായ മെറ്റലും ടാറും മറ്റ് സാധനസാമഗ്രികളും നി൪മാണത്തിന് ഉപയോഗിക്കുന്നില്ലെന്നാണ് പരാതി. രണ്ടുദിവസം മുമ്പ് ഇതേ പരാതിയുമായി നാട്ടുകാ൪ രംഗത്തെത്തിയിരുന്നു.
കോടതിപ്പടിയിൽനിന്ന് തുടങ്ങിയ ഒന്നരകിലോമീറ്ററോളം ഭാഗം മോശമാണെന്നാണ് ആരോപണം.
കൈകൊണ്ട് മാന്തിയാൽ ടാ൪ ചെയ്ത ഭാഗം അട൪ന്നുപോകുന്ന തരത്തിലാണ് നി൪മാണമെന്ന് ഇവ൪ പറയുന്നു. പൊതുമരാമത്താണ് പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നത്.
എന്നാൽ, നി൪മാണസമയത്ത് അധികൃത൪ എത്തുന്നില്ലെന്ന് നാട്ടുകാ൪ പറയുന്നു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 7.20 കോടിയോളം രൂപയാണ് പ്രവൃത്തിക്കായി അനുവദിച്ചത്. നഗരസഭാ ചെയ൪മാൻ ആര്യാടൻ ഷൗക്കത്തിൻെറ ഡിവിഷനിൽപ്പെട്ട റോഡാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.