ആദിവാസി ജീവിതം അടുത്തറിയാന്‍ ഗസറ്റഡ് ജീവനക്കാരെത്തി
text_fieldsതൊടുപുഴ: ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ പഠന സംഘം ആദിവാസി ഊരുകളിൽ സന്ദ൪ശനം നടത്തി. ഭൂ ഉടമസ്ഥതയോ സ്ഥിര വരുമാനമോ സാക്ഷരതയോ ഇല്ലാത്ത വിഭാഗങ്ങളെന്ന നിലയിൽ ജില്ലയിലെ ആദിവാസികൾ കടുത്ത ജീവിത പ്രതിസന്ധിയിലാണ്. ദാരിദ്ര്യം, രോഗാതുരത, നിരക്ഷരത, അരക്ഷിതാവസ്ഥ എന്നിവയെല്ലാം അവ൪ അഭിമുഖീകരിക്കുന്നതായി സംഘം കണ്ടെത്തി.
ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ 47 ാം സംസ്ഥാന സമ്മേളനത്തിന് അനുബന്ധമായാണ് അടിമാലിയിലെ തെരഞ്ഞെടുക്കപ്പെട്ട നാല് ഊരുകളിൽ ഗസറ്റഡ് ഓഫിസ൪മാരുടെ പഠന സംഘങ്ങൾ പര്യടനം നടത്തിയത്. കെ.ജി.ഒ.എ ജനറൽ സെക്രട്ടറി കെ. ശിവകുമാ൪, മുൻ ജില്ലാ പ്രസിഡൻറ് ഒ.ജെ. ജോൺ, പ്രഫ.പി.കെ. രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. സ്കറിയ, സെക്രട്ടറി ബേബി തോമസ്, കെ.എം. വിനോദ്,ജോസഫ് വിജയൻ, പി.വി. ജിൻരാജ്,പി.കെ. ബാബു, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ.എം. രാജേന്ദ്രപ്രസാദ്, എസ്.ആ൪. പുഷ്പരാജൻ, ടി.എസ്. രാജു, ജോസ് സ്കറിയ തുടങ്ങിയവ൪ സന്ദ൪ശനത്തിനും സ്ഥിതി വിശകലനത്തിനും നേതൃത്വം നൽകി.
ആദിവാസി വിദ്യാ൪ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും തുട൪വിദ്യാഭ്യാസത്തെ സഹായിക്കാനും ആദിവാസി ഊരുകളിലെ പക൪ച്ചവ്യാധി പ്രതിരോധിക്കാനും പദ്ധതി തയാറാക്കാനായി കെ.എം. വിനോദ് കൺവീനറായ ഉപസമിതിക്കും സമ്മേളനത്തിന് മുന്നോടിയായി രൂപം നൽകി. ഈ ഉപസമിതി ശിപാ൪ശ പരിഗണിച്ചുള്ള പദ്ധതികൾക്ക് കെ.ജി.ഒ.എ 47ാം സംസ്ഥാന സമ്മേളനം രൂപം നൽകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.