അതിവേഗ റെയില്‍വേ: സര്‍വകക്ഷി സംഗമം നടത്തി
text_fieldsകടുത്തുരുത്തി: പതിനായിരക്കണക്കിന് കുടുംബങ്ങളെ ജന്മനാട്ടിൽ അഭയാ൪ഥികളാക്കുന്ന അതിവേഗ റെയിൽവേ പദ്ധതി നടപ്പിലാക്കിയാൽ ഉമ്മൻ ചാണ്ടി ചരിത്രത്തിലെ ഏറ്റവും ക്രൂരനും മനുഷ്യത്വരഹിതനുമായ മുഖ്യമന്ത്രിയും കോൺഗ്രസിൻെറ അവസാനത്തെ മുഖ്യമന്ത്രിയുമായിരിക്കുമെന്ന് അതിവേഗ റെയിൽവേവിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീന൪ ശിവപ്രസാദ് ഇരവിമംഗലം പറഞ്ഞു. അതിവേഗ റെയിൽവേവിരുദ്ധ ജനകീയ സമിതി മേഖലാ സ൪വകക്ഷി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയ൪മാൻ സാനിച്ചൻ നടുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. നിലവിലുള്ള റെയിവേ ലൈനിൻെറ സമീപത്തുകൂടി കൊണ്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി പി.വി.സുനിലും ജനങ്ങളുടെ ആശങ്ക അകറ്റി പദ്ധതി നടപ്പാക്കുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് ബ്ളോക് പ്രസിഡൻറ് വി.എം.പോളും പറഞ്ഞു.
പദ്ധതി ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി നടപ്പാക്കാവുന്നതാണെന്ന് കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡൻറ് സഖറിയാസ് കുതിരവേലി പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കെ. രാമഭദ്രൻ , തോമസ് അരയത്ത് (കേരള കോൺഗ്രസ്) , ബിജെ.പി മണ്ഡലം പ്രസിഡൻറ് ജയപ്രകാശ് തേക്കടത്ത് ,ബാബു കാലാ (എൻ.സി.പി) ,ബി.എസ്.പി സംസ്ഥാന സെക്രട്ടറി ആപ്പാഞ്ചിറ പൊന്നപ്പൻ ,പൗരസമിതി സെക്രട്ടറി തോമസ് പുത്തൻപുര ,സമരസമിതി ചീഫ് കോ ഓഡിനേറ്റ൪ വി.എസ്. പ്രഭാത് കുമാ൪, സംസ്ഥാന വൈസ് ചെയ൪മാൻ കുഞ്ചെറിയ, ജയകുമാ൪ കീഴൂ൪ എന്നിവ൪ പ്രസംഗിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.