പെരിന്തല്‍മണ്ണയില്‍ 25 ഗ്രാമീണ റോഡുകള്‍ക്ക് 50 ലക്ഷം
text_fieldsപെരിന്തൽമണ്ണ: മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. 25 റോഡുകൾക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. നഗരസഭയിലെ മാനത്തുമംഗലം എ.എം.എൽ.പി സ്കൂൾ റോഡ്, കോവിലകം പടി- മദ്റസ റോഡ്, മനഴി-എ.വി കോളനി റോഡ്, മേലാറ്റൂ൪ ഗ്രാമപഞ്ചായത്തിലെ രാമൻ തിരുത്തി റോഡ്, അത്തിക്കാടൻ കുണ്ട്-വടക്കേക്കര കോളനി ലിങ്ക് റോഡ്, വലിയപറമ്പ് അത്താണി വയങ്കരപ്പാടം റോഡ്, വെട്ടത്തൂ൪ ഗ്രാമപഞ്ചായത്തിലെ പള്ളിക്കുത്ത്-ചുങ്കം റോഡ്, കാപ്പ് പള്ളിപ്പടി-വല്ലംകുളം റോഡ്, ചെറുള്ളിക്കുളം-പെരങ്ങരക്കുന്ന് റോഡ്, താഴെക്കോട് ഗ്രാമപഞ്ചായത്തിലെ അരക്കുമ്പ്-കളത്തിൽ ക്ഷേത്രം റോഡ്, നരിമുക്ക് പാറ-കാപ്പുപറമ്പ് റോഡ്, ജുമാമസ്ജിദ്-ഉപ്പുംകാവ് റോഡ്, മില്ലുംപടി-കുന്നത്ത് വട്ട റോഡ്, മാട്ടറ സബ് സെൻറ൪-അമ്പലക്കുന്ന് റോഡ്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കുറ്റിപ്പുളി-എരവിമംഗലം റോഡ്, മുണ്ടുപാറ-പരിയാപുരം റോഡ്, മീമുള്ളി-കണ്ണത്തുചോല-പാറക്കണ്ണി റോഡ്, കോരമ്പിക്കാട്-മലായിപ്പറമ്പ് റോഡ്, പാറൽ പൊന്നുള്ള-പെരുവക്കടവ് റോഡ്, ഏലംകുളം ഗ്രാമപഞ്ചായത്തിലെ മേൽകുന്നപ്പടി-കക്കാട്ട് പടി റോഡ്, പുളിങ്കാവ് വെങ്ങാടൻ-കണ്ടപ്പത്ത് റോഡ്, ആലുംകൂട്ടം-കാവുംപറമ്പ്-ഗോൾഡൻ റോഡ്, പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ ആലമ്പാറ-പൂഴിക്കുന്ന് റോഡ്, പൂളിക്കുന്ന്-വടക്കൻ പാലൂ൪ റോഡ്, കിഴക്കേകുളമ്പ്-ചെമ്മല റോഡ് എന്നിവക്കാണ് തുക അനുവദിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.