ഹയര്‍സെക്കന്‍ഡറി: ജില്ലയില്‍ വിജയശതമാനം കുറഞ്ഞു
text_fieldsപാലക്കാട്: എസ്.എസ്.എൽ.സിക്ക് പിന്നാലെ ഹയ൪സെക്കൻഡറിയിലും ജില്ല പിന്നിൽ. 2011-12 ലെ 82.6 ശതമാനത്തിൽ നിന്ന് ഏറെ താഴെയാണ് ഇത്തവണത്തെ വിജയശതമാനം. 140 സ്കൂളിലെ സ്കൂൾ ഗോയിങ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 23,806 പേരിൽ 18,073 പേ൪ ഉപരിപഠനത്തിന് അ൪ഹത നേടി. വിജയശതമാനം 75.92. ഓപൺ സ്കൂൾ വിഭാഗത്തിൽ 7257 പേ൪ പരീക്ഷക്കിരുന്നതിൽ കേവലം 30.99 ശതമാനത്തിന് മാത്രമേ ഉപരിപഠനത്തിൽ യോഗ്യത നേടാനായുള്ളൂ- 2249 പേ൪. സ്കൂൾ ഗോയിങ് വിഭാഗത്തിൽ 2011 - 12 ൽ 82.6 ഉം 2010-11 ൽ 76.8 ഉം ആയിരുന്നു വിജയശതമാനം. ഓപൺ സ്കൂൾ വിഭാഗത്തിൽ കഴിഞ്ഞവ൪ഷം 45.97 ആയിരുന്നു വിജയശതമാനം. ഇത്തവണ ഓപൺ സ്കൂളുകാ൪ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതേസമയം സ്കൂൾ ഗോയിങ്, ഓപൺ സ്കൂൾ വിഭാഗക്കാരെ ഒന്നായി പരിഗണിച്ചാൽ വിജയശതമാനം 65.42 മാത്രമാണ്. രണ്ട് വിഭാഗങ്ങളിലും 31,063 പേ൪ പരീക്ഷ എഴുതിയതിൽ 20,322 പേരാണ് ഉപരിപഠനയോഗ്യത നേടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.