ശ്രീകൃഷ്ണപുരം ഗവ. എന്‍ജി. കോളജില്‍ ഏഴാം സെമസ്റ്റര്‍ ഇ.സി പ്രാക്ടിക്കലില്‍ കൂട്ടത്തോല്‍വി
text_fieldsപാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ്ങ് കോളജിലെ എട്ടാം സെമസ്റ്റ൪ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ടെക് വിദ്യാ൪ഥികൾക്ക് ഏഴാം സെമസ്റ്റ൪ പ്രാക്ടിക്കൽ പരീക്ഷയിൽ കൂട്ടത്തോൽവി. പ്രധാന പ്രോജക്ടിലാണ് 32 വിദ്യാ൪ഥികൾ കൂട്ടത്തോടെ തോറ്റത്. ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായിരുന്നു പ്രധാന പ്രോജക്ടിൻെറ അവസാന മൂല്യനി൪ണയം. എന്നാൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് മൂല്യനി൪ണയ കമ്മിറ്റി പ്രോജക്ടിനെ സമീപിച്ചതെന്ന് വിദ്യാ൪ഥികൾ ചൂണ്ടിക്കാട്ടുന്നു. ഒറ്റചോദ്യം അടിസ്ഥാനമാക്കിയായിരുന്നു അവസാന ഡെമോൺസ്ട്രേഷനും അവതരണവും. എന്നാൽ പ്രധാന പ്രോജക്ടിൻെറ വിഷയം തെരഞ്ഞെടുക്കാൻ ഗൈഡുകളുടെ ഭാഗത്തുനിന്ന് കൃത്യമായ മാ൪ഗനി൪ദേശം കിട്ടിയില്ലെന്ന് വിദ്യാ൪ഥികൾ പറയുന്നു. ചില ഗ്രൂപ്പുകൾക്ക് സാങ്കേതികപിന്തുണ പോലും കിട്ടിയില്ലെന്നും ആക്ഷേപമുണ്ട്. ഏഴാം സെമസ്റ്ററിൽ നല്ല മാ൪ക്ക് കിട്ടിയവ൪ക്ക് പ്രധാന പ്രൊജ്ക്ടിൽ തോൽവി നേരിടുന്നതാണ് അനുഭവം. പ്രോജക്ട് കോഓഡിനേറ്ററും വകുപ്പ് മേധാവിയും ഒരു ഘട്ടത്തിലും സഹായിച്ചില്ലെന്നും ഒരു വ൪ഷം ആവ൪ത്തിക്കേണ്ടി വരുമെന്ന് അവ൪ ഭീഷണിപ്പെടുത്തിയതായും പറയുന്നു. പ്രധാന പ്രൊജക്ടിൻെറ ഫലം ഉപരിപഠനത്തിനും ജോലി ലഭിക്കാനും നി൪ണായകമാണ്. വകുപ്പ് മേധാവി പരീക്ഷകനായിരുന്ന ഏഴാം സെമസ്റ്റ൪ ലാബ് പരീക്ഷയിലും 32 വിദ്യാ൪ഥികൾക്ക് കയ്പേറിയ അനുഭവമായിരുന്നുവെന്ന് വിദ്യാ൪ഥികൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.