കുടക് ബി.ജെ.പി നിലനിര്‍ത്തി
text_fieldsമടിക്കേരി: ക൪ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കുടക് ജില്ലയിലെ രണ്ട് നിയോജകമണ്ഡലങ്ങളിലും ബി.ജെ.പി ആധിപത്യം നിലനി൪ത്തി. മടിക്കേരിയിൽ സംസ്ഥാന സ്പോ൪ട്സ് യുവജന ് മന്ത്രി അപ്പച്ചു രഞ്ജനും വീരാജ്പേട്ടയിൽ നിയമസഭാ സ്പീക്ക൪ കെ.ജി. ബോപ്പയ്യയുമാണ് വിജയിച്ചത്. അപ്പച്ചുവിന് 56,696 വോട്ടും തൊട്ടടുത്ത ജനതാദൾ സ്ഥാനാ൪ഥി മുൻ മന്ത്രി ബി.എ. ജീവിജയക്ക് 52,067 വോട്ടുമാണ് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാ൪ഥി കെ.എം. ലോകേശിന് 32,313 വോട്ട് ലഭിച്ചു. കഴിഞ്ഞതവണ 6,850 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് അപ്പച്ചു വിജയിച്ചത്. അന്നും എതി൪സ്ഥാനാ൪ഥി ജീവിജയ തന്നെയായിരുന്നു. തുട൪ച്ചയായി നാലാംതവണയാണ് അപ്പച്ചു മടിക്കേരിയെ പ്രതിനിധാനം ചെയ്യുന്നത്.
വീരാജ്പേട്ട നിയോജകമണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാ൪ഥി കെ.ജി. ബോപ്പയ്യ 3,414 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ കന്നിക്കാരനായ ബി.ടി. പ്രദീപിനെ തോൽപിച്ചത്. ബോപ്പയ്യക്ക് 67,250 വോട്ടും പ്രദീപിന് 63,836 വോട്ടും ലഭിച്ചു. ജനതാദൾ സ്ഥാനാ൪ഥി ഡി.എസ്. മാദപ്പക്ക് 5,880 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ നിയമസഭയിലെ സ്പീക്ക൪ കൂടിയാണ് ബോപ്പയ്യ. ഇത് രണ്ടാംതവണയാണ് ബോപ്പയ്യ വീരാജ്പേട്ടയെ പ്രതിനിധാനം ചെയ്യുന്നത്. ഇതിന് മുമ്പ് ഒരുതവണ മടിക്കേരി എം.എൽ.എ ആയിരുന്നു. കഴിഞ്ഞതവണ 14,850 വോട്ടിൻെറ ഭൂരിപക്ഷമുണ്ടായിരുന്നു ബോപ്പയ്യക്ക്.
രണ്ട് നിയോജകമണ്ഡലങ്ങളിലെയും വോട്ടെണ്ണൽ കനത്ത പൊലീസ് സുരക്ഷയിൽ മടിക്കേരിയിലെ സെൻറ്ജോസഫ് കോൺവെൻറിലായിരുന്നു. 12 മണിയോടെ രണ്ട് മണ്ഡലങ്ങളിലെയും ഫലം പുറത്തുവന്നു. ആഹ്ളാദഭരിതരായ പാ൪ട്ടി പ്രവ൪ത്തക൪ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രകടനം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.