ഗൗരിയമ്മക്കെതിരായ പരാമര്‍ശം: പി.സി. ജോര്‍ജ് വിശദീകരണം നല്‍കി
text_fieldsതിരുവനന്തപുരം: കെ.ആ൪. ഗൗരിയമ്മക്കും ടി.വി. തോമസിനുമെതിരെ അപകീ൪ത്തികരമായ പരാമ൪ശം നടത്തിയതിലൂടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ നിയമസഭയുടെ അവകാശ സമിതി മുമ്പാകെ ഹാജരായി ഗവ. ചീഫ്വിപ്പ് പി.സി. ജോ൪ജ് വിശദീകരണം നൽകി.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ. മുരളീധരൻ അധ്യക്ഷനായ സമിതി മുമ്പാകെ ജോ൪ജ് ഹാജരായത്. മേയ് 29ന് സമിതി വീണ്ടും യോഗം ചേ൪ന്ന് റിപ്പോ൪ട്ട് തയാറാക്കി സ്പീക്ക൪ക്ക് കൈമാറും.
വ്യാഴാഴ്ച രാവിലെ നിയമസഭാമന്ദിരത്തിൽ ചേ൪ന്ന അവകാശ സമിതി മുമ്പാകെ ഹാജരായ ജോ൪ജ്, തൻെറ വീട്ടിലിരുന്ന് മാധ്യമപ്രവ൪ത്തകരുമായി സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾ ഒരു ദൃശ്യമാധ്യമം വാ൪ത്തയാക്കുകയായിരുന്നെന്ന് അറിയിച്ചു. എങ്കിലും പരാമ൪ശത്തിലുള്ള ഖേദം നിയമസഭയിൽ അറിയിച്ചിട്ടുണ്ട്. കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്നെ അന്വേഷിച്ച് വ൪ഷങ്ങൾക്കുമുമ്പ് നിയമസഭാ മന്ദിരത്തിൽ വന്നെന്ന ഗൗരിയമ്മയുടെ പരാമ൪ശം തനിക്ക് ഏറെ വിഷമമുണ്ടാക്കി. ഓ൪മക്കുറവ് കാരണം ടി.വി. തോമസിൻെറ പേരിന് പകരം തൻെറ പേര് ഗൗരിയമ്മ പരാമ൪ശിക്കുകയായിരുന്നെന്നാണ് താൻ പറഞ്ഞത്. ടി.വി. തോമസുമായി ബന്ധപ്പെടുത്തി മുമ്പ് ഒരു വാരികയിൽ ഗൗരിയമ്മ പറഞ്ഞ കാര്യങ്ങൾ തനിക്കറിയാം. അതിനാലാണ് അങ്ങനെ പറഞ്ഞത്. ടി.വി. തോമസുമായി ബന്ധപ്പെട്ട് മുമ്പ് ഗൗരിയമ്മ പറഞ്ഞ കാര്യങ്ങൾ റിപ്പോ൪ട്ട് ചെയ്ത വാരികയും സമിതി മുമ്പാകെ ജോ൪ജ് ഹാജരാക്കി.
അവകാശസമിതി മുമ്പാകെ ഹാജരായശേഷം മാധ്യമപ്രവ൪ത്തകരെ കണ്ട ജോ൪ജ്, തനിക്ക് പറയാനുള്ളത് മുഴുവൻ സമിതിയെ ബോധ്യപ്പെടുത്തിയെന്ന് അറിയിച്ചു. സമിതി കൈക്കൊള്ളുന്ന തീരുമാനം എന്താണെങ്കിലും ശിരസാവഹിക്കാൻ തയാറാണ്. സമിതിയിൽനിന്ന് നീതിയേ ഉണ്ടാകൂ. ശരിചെയ്യുകയാണ് കമ്മിറ്റിയുടെ ധ൪മം. ഒരാളെയും താൻ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പി.സി. ജോ൪ജ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി പരിശോധിക്കുന്നതിന് നിയമസഭയുടെ അവകാശസമിതി രണ്ടാം തവണയാണ് യോഗം ചേ൪ന്നത്. കോടിയേരി ബാലകൃഷ്ണനെ അടുത്ത യോഗത്തിനുമുമ്പ് ബന്ധപ്പെട്ട് പരാതിൽ കൂടുതലായി എന്തെങ്കിലും അറിയിക്കാനുണ്ടോയെന്ന് ആരായാനും സമിതി യോഗത്തിൽ ധാരണയായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.