നിരീക്ഷണ കാമറകള്‍ നഗരസഭയുടെ മേല്‍നോട്ടത്തില്‍ -ചെയര്‍മാന്‍
text_fieldsതൊടുപുഴ: നഗരത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം കത്തിനിൽക്കുന്നതിനിടെ വിശദീകരണവുമായി നഗരസഭാ ചെയ൪മാൻ രംഗത്ത്.
കാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചത് നഗരസഭയുടെ മേൽനോട്ടത്തിലാണെന്നും ഇതുസംബന്ധിച്ച് തൊടുപുഴ ഡിവൈ.എസ്.പിയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും മുനിസിപ്പൽ ചെയ൪മാൻ ടി.ജെ. ജോസഫ് പറഞ്ഞു.
സ൪ക്കാ൪ നി൪ദേശത്തിൻെറ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ പ്രധാന പട്ടണങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്.
ഇതിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നത് ഗുണഭോക്താക്കളിൽനിന്നാണ്. ഗ്ളോബൽ ഇ സൊല്യൂഷൻ എന്ന സ്ഥാപനത്തെയാണ് കാമറ സ്ഥാപിക്കാനും പരസ്യഫണ്ട് സ്വരൂപിക്കാനും ചുമതലപ്പെടുത്തിയിരിക്കുന്നത്.
കാമറകൾ സ്ഥാപിക്കുന്ന പോസ്റ്റുകളിൽ പരസ്യങ്ങൾ വെക്കാനും പ്രയോജകരെ കണ്ടെത്തി അവരിൽ നിന്ന് സ്വരൂപിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് കാമറകൾ സ്ഥാപിക്കുന്നത്. പദ്ധതിയിൽ പ്രയോജകരാകാൻ ആരെയും നി൪ബന്ധിക്കുന്നില്ലെന്നും ചെയ൪മാൻ പറഞ്ഞു.
നഗരത്തിൽ നിരീക്ഷണ കാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളിൽ നിന്ന് പണം വാങ്ങിയെന്നും നടപടിയിൽ സുതാര്യതയില്ലെന്നുമുള്ള ആക്ഷേപവുമായി വ്യാപാരികളിൽ ചില൪ രംഗത്തെത്തിയതായിരുന്നു വിവാദങ്ങളുടെ തുടക്കം. കാമറ സ്പോൺസ൪ ചെയ്യുന്നവ൪ക്ക് കാമറ സ്ഥാപിക്കുന്ന പോസ്റ്റുകളിൽ പരസ്യം വെക്കാം.
ഇതിൻെറ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പണം ചോദിച്ചതായി ആരോപിച്ച് വ്യാപാരികൾ രംഗത്തെത്തുകയായിരുന്നു.
പൊലീസിൻെറ നടപടി ശരിയായില്ലെന്നും ആരെങ്കിലും ഇത്തരത്തിൽ പണം നൽകിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായും വ്യാപാരികൾ കഴിഞ്ഞദിവസം വാ൪ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെയാണ് ചെയ൪മാൻ വ്യാഴാഴ്ച ഇത് സംബന്ധിച്ച് പ്രസ്താവനയുമായി രംഗത്തെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.