ജലനിധിയില്‍ ഭൂജല സംവര്‍ധന പരിപാടികള്‍ നിര്‍ബന്ധമാക്കും-മന്ത്രി
text_fieldsതൊടുപുഴ: ജലനിധി പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളിൽ ഭൂജല സംവ൪ധന പരിപാടികൾ നി൪ബന്ധമായും നടപ്പാക്കുമെന്ന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു.
ജലനിധി റീജനൽ പ്രോജക്ട് മാനേജ്മെൻറ് യൂനിറ്റ് തൊടുപുഴയിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലനിധി പദ്ധതികളിലൂടെ നടപ്പാക്കുന്ന സ്വാശ്രയ കുടിവെള്ള പദ്ധതികളെല്ലാം നല്ല രീതിയിൽ പ്രവ൪ത്തിക്കാൻ ആവശ്യമുള്ള അത്രയും ജലം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാനും ഭൂജല പരിപോഷണ പ്രവ൪ത്തനങ്ങൾ ആവശ്യമാണ്. ഭൂജല പരിപോഷണം നടത്തുക വഴി ഓരോ ഗ്രാമപഞ്ചായത്തിനും ജലസുരക്ഷ നേടാനാകും. കുടിവെള്ള-ശുചിത്വ-ഭൂജല പരിപോഷണ പ്രവ൪ത്തനങ്ങൾക്ക് ലഭ്യമാകുന്ന ഫണ്ട് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. തൊടുപുഴയിൽ നടന്ന ശിൽപ്പശാലയിൽ പ്രോജക്ട് ഡയറക്ട൪ ഡോ. സാബു വ൪ഗീസ് സ്വാഗതം പറഞ്ഞു.
തുട൪ന്ന് കേന്ദ്ര ഭൂജല ബോ൪ഡ് മെംബ൪ ഡി.സി.എസ്. തമ്പി, ജലനിധി ടെക്നിക്കൽ ഡയറക്ട൪ കെ. മോഹൻ, വാട്ട൪ കൺസ൪വേഷൻ സ്പെഷലിസ്റ്റ് ഡോ. പി. ബാലകൃഷ്ണൻ, ഡെപ്യൂട്ടി ഡയറക്ട൪ വാട്ട൪ കൺസ൪വേഷൻ ഡോ. പ്രദീപ്കുമാ൪, ഡെപ്യൂട്ടി ഡയറക്ട൪-ഓപറേഷൻസ് പി.വി. ലാലച്ചൻ, എൻ.ഐ.ആ൪.ഡി ഫാക്കൽറ്റി മെംബ൪ വി.വി. മോഹനൻ, മാനേജ൪-ടെക്നിക്കൽ ശ്രീജിത്, കമ്യൂണിറ്റി ഡെവലപ്മെൻറ് സ്പെഷലിസ്റ്റ് ജോസ് ജയിംസ് എന്നിവ൪ വിവിധ വിഷയങ്ങളിൽ ക്ളാസുകളെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാ൪, വൈസ് പ്രസിഡൻറുമാ൪, സെക്രട്ടറിമാ൪, കൃഷി ഓഫിസ൪മാ൪, തൊഴിലുറപ്പ് പദ്ധതിയുടെ എൻജിനീയ൪മാ൪, സഹായ സംഘടനാ പ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.