Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2013 5:03 PM IST Updated On
date_range 12 May 2013 5:03 PM ISTകര്‍ണാടകയില്‍ കൂലിപ്പണിക്കുപോയ ആദിവാസിയുടെ മരണത്തില്‍ ദുരൂഹത
text_fieldsbookmark_border
കൽപറ്റ: ഇഞ്ചികൃഷി പണിക്കായി ക൪ണാടകയിലേക്ക് കൊണ്ടുപോയ ആദിവാസി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ജില്ലാ എസ്.സി-എസ്.ടി കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. പനമരം ഏച്ചോം വണ്ണാത്തുമൂല കോളനിയിലെ വെള്ളൻ (55) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ഒരാഴ്ച മുമ്പാണ് വെള്ളനെ നടവയൽ സ്വദേശികളായ രണ്ടുപേ൪ ഇഞ്ചിപ്പണിക്കായി കൊണ്ടുപോയത്. പിന്നീട് മേയ് എട്ടിന് വെള്ളൻെറ മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു. ജോലിസ്ഥലത്തുവെച്ച് ഇയാൾ മരിച്ചുവെന്നാണ് കൊണ്ടുപോയവ൪ പറയുന്നത്.
ക൪ണാടകയിലെ എച്ച്.ഡി കോട്ട ആശുപത്രിയിൽ പോസ്റ്റ്മോ൪ട്ടം ചെയ്തതായി പറയുന്ന മൃതദേഹത്തിൻെറ കണ്ണിലും മൂക്കിലും കഴുത്തിലും ചളി പുരണ്ടിരുന്നു.
ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചെങ്കിലും ആദ്യം കമ്പളക്കാട് പൊലീസ് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. ബന്ധുക്കൾ രേഖാമൂലം ആവശ്യപ്പെട്ടപ്പോഴാണ് പൊലീസ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റീ പോസ്റ്റ്മോ൪ട്ടത്തിന് കൊണ്ടുപോകാൻ തയാറായത്.
വെള്ളൻെറ കിഡ്നി, വലത് വാരിയെല്ല് എന്നിവക്ക് ക്ഷതമേറ്റതായും വയറ്റിൽ രക്തം കട്ടപിടിച്ചുകിടക്കുന്നതായും കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ട൪മാ൪ രേഖപ്പെടുത്തിയിട്ടുണ്ട്. ദുരൂഹമരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണം.
വെള്ളനെ ക൪ണാടകയിലേക്ക് കൊണ്ടുപോയവ൪ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. വെള്ളൻെറ ബന്ധുക്കൾക്കെതിരെ ചില൪ വധഭീഷണി മുഴക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് ചീഫ്, ആഭ്യന്തരമന്ത്രി എന്നിവ൪ക്ക് പരാതി നൽകും.
കമ്മിറ്റി ചെയ൪മാൻ പി.കെ. രാധാകൃഷ്ണൻ, കൺവീന൪മാരായ വി.ടി. കുമാ൪, വി.എ. തങ്കപ്പൻ, വെള്ളൻെറ മകൾ പുഷ്പ, ബന്ധുക്കളായ വിനു, സുരേഷ്, അനീഷ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story