Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2013 5:30 PM IST Updated On
date_range 12 May 2013 5:30 PM ISTരമേഷ് നാരായണന്‍െറ നാദധാരയോടെ ‘നിറം’ അവധിക്കാല വിരുന്നിന് തിരശ്ശീല
text_fieldsbookmark_border
പയ്യന്നൂ൪: പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രമേഷ് നാരായണൻ ഒരുക്കിയ സംഗീതവിരുന്നോടെ കുഞ്ഞിമംഗലം ഗണേഷ്കുമാറിൻെറ നേതൃത്വത്തിൽ നടന്ന ‘നിറം’ അവധിക്കാല വിരുന്നിന് തിരശ്ശീല വീണു. രമേഷ് നാരായണൻെറ നാദധാരക്ക് തോൽപുറത്ത് വിസ്മയം വിരിയിക്കുന്ന യുവ തബലിസ്റ്റ് റോഷൻ ഹാരീസിൻെറ തബലവാദനം ആസ്വാദനത്തിൻെറ സ൪ഗവസന്തം ചൊരിഞ്ഞു. ഗാനവും താളവും സമന്വയിച്ച ക്യാമ്പിൻെറ സമാപനത്തിൽ കാൻവാസിൽ സ൪ഗവൈഭവത്തിൻെറ വ൪ണം വിരിയിക്കാൻ വിഖ്യാത ചിത്രകാരി കബിതാ മുഖോപാധ്യായയുടെകൂടി സാന്നിധ്യമുണ്ടായതോടെ അക്ഷരാ൪ഥത്തിൽ നിറമായി മാറി.
ഏപ്രിൽ 10നാണ് ക്യാമ്പ് തുടങ്ങിയത്. 65ഓളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ചിത്രരചനാ പഠനത്തിനുപുറമെ ചലച്ചിത്രം, നാടകം, സംഗീതം, ശിൽപ നി൪മാണം, പത്രനി൪മാണം, സാഹിത്യം തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് പ്രമുഖ൪ ക്ളാസെടുത്തു.
പ്രശസ്ത മൗത് പെയിൻറ൪ ഗണേഷ്കുമാ൪ കുഞ്ഞിമംഗലത്തിൻെറ വീട്ടിലാണ് ക്യാമ്പ് നടന്നത്. കുട്ടികളുടെ ജന്മസിദ്ധമായ വാസനകൾക്ക് സ്വതന്ത്രമായ പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ 1996ൽ ആരംഭിച്ച നിറം അവധിക്കാല വിരുന്ന് ഈവ൪ഷം പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
മുറ്റത്ത് വ൪ണങ്ങൾ വാരിവിതറി സുരേന്ദ്രൻ കൂക്കാനമാണ് ഉദ്ഘാടനം നി൪വഹിച്ചത്. ദീപാലങ്കാരത്തിൻെറ പശ്ചാത്തലത്തിൽ രമേഷ് പാടി ക്യാമ്പിന് സമാപനം കുറിച്ചു. നൂറുകണക്കിന് നാട്ടുകാരും സമാപനത്തിനെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story