Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2013 6:03 PM IST Updated On
date_range 13 May 2013 6:03 PM ISTഅരിപ്പയില്‍ മനുഷ്യാവകാശ ലംഘനമെന്ന് എം.എ. കുട്ടപ്പന്‍
text_fieldsbookmark_border
കുളത്തൂപ്പുഴ: ആദിവാസി ദലിത് മുന്നേറ്റ സമരസമിതിയുടെ നേതൃത്വത്തിൽ അരിപ്പയിൽ നടക്കുന്ന ഭൂസമരത്തിനെതിരെ നാട്ടുകാരും പൊലീസും ചേ൪ന്ന് നടത്തുന്ന ഉപരോധം മനുഷ്യാവകാശ ലംഘനമാണെന്ന് മുൻമന്ത്രി എം.എ. കുട്ടപ്പൻ. ഞായറാഴ്ച രാവിലെ അരിപ്പ സമരഭൂമി സന്ദ൪ശിക്കാനത്തെിയതായിരുന്നു മുൻമന്ത്രിയും ഗാന്ധിഗ്രാം പദ്ധതി സാരഥിയുമായ അദ്ദേഹം. ആദിവാസികളും ദലിത് വംശജരും നടത്തുന്ന അവകാശ സമരമാണ് ഭൂസമരമെന്നും അതുകൊണ്ടുതന്നെ ഈ സമരത്തെ കണ്ടില്ളെന്നു നടിക്കാൻ ജനാധിപത്യ സ൪ക്കാറിന് കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. താൻ മന്ത്രിയായിരുന്ന സമയത്ത് ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി ഒന്നര ഏക്ക൪ മുതൽ അഞ്ചേക്ക൪ വരെ വിതരണം ചെയ്തിട്ടുണ്ടെന്നും അരിപ്പയിലെ ഭൂസമരക്കാരുടെ പ്രശ്നങ്ങൾ റവന്യൂ മന്ത്രിയുമായി ച൪ച്ച ചെയ്യുമെന്നും അദ്ദേഹം സമരക്കാരെ അറിയിച്ചു. കെ. പി. സി. സി. പ്രസിഡൻറിൻെറ നി൪ദേശ പ്രകാരം സമരഭൂമിയിലെ സ്ഥിതിഗതികൾ വിലയിരുത്താനത്തെിയ അദ്ദേഹം സമരഭൂമിയിൽ സമരക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
നാട്ടുകാരിൽപ്പെട്ട ചില൪ സമരക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിൽ അക്രമങ്ങളിൽ ഏ൪പ്പെടുന്നതായും ഇതു തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും സമരഭൂമിയിലെ സ്ഥിതി വിശേഷങ്ങൾ മനുഷ്യാവകാശ കമീഷൻെറ ശ്രദ്ധയിൽ പെടുത്തുമെന്നും എം. എ. കുട്ടപ്പൻ സമരക്കാ൪ക്ക് ഉറപ്പ് നൽകി. സിനിമാ സംവിധായകൻ ദേവപ്രസാദും സന്ദ൪ശനത്തിനത്തെിയിരുന്നു. അതേസമയം കോൺഗ്രസ് ഉൾപ്പെടെയുള്ള സ൪വകക്ഷി സംഘത്തെയോ പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തെയോ അറിയിക്കാതെ സ൪ക്കാ൪ പ്രതിനിധിയായി മുൻ മന്ത്രിയത്തെിയത് വ്യാപക പ്രതിഷേധത്തിനിടയാക്കി. സ൪ക്കാ൪ ഭൂമിയിൽ നിന്ന് ഭൂസമരക്കാരെ ഒഴിപ്പിക്കാൻ ച൪ച്ചകളും ശ്രമങ്ങളും നടത്തിവരവേ സ൪ക്കാ൪ പ്രതിനിധിയായി മുൻമന്ത്രിയത്തെി സമരത്തെ അനുകൂലിച്ച് സംസാരിച്ചത് ജനങ്ങൾക്കുമുന്നിൽ പുകമറ സൃഷ്ടിക്കാനാണെന്ന് സ൪വകക്ഷി നേതാക്കൾ ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story