Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2013 6:06 PM IST Updated On
date_range 14 May 2013 6:06 PM ISTകാക്കത്തോപ്പില്‍ തീരറോഡിന്‍െറ വശങ്ങള്‍ കടലെടുത്തു
text_fieldsbookmark_border
ഇരവിപുരം: കാക്കത്തോപ്പിൽ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കടൽകയറ്റത്തിൽ തീരദേശറോഡിൻെറ വശങ്ങൾ കടലെടുത്തു. ലക്ഷങ്ങൾ മുടക്കി ഇറിഗേഷൻ വകുപ്പ് റോഡ് ബലപ്പെടുത്താനായി ഇട്ടിരുന്ന പാറകളും തീരദേശത്ത് നിന്നിരുന്ന കാറ്റാടിമരങ്ങളും കടലെടുത്തിട്ടുണ്ട്. സംഭവം റിപ്പോ൪ട്ട് ചെയ്യാനെത്തിയ ദൃശ്യമാധ്യമപ്രവ൪ത്തകരെ ഒരുവിഭാഗം തടഞ്ഞത് സംഘ൪ഷത്തിന് കാരണമാക്കി. സംഘ൪ഷാവസ്ഥയെ തുട൪ന്നുണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്കേറ്റു. കടൽകയറ്റ പ്രദേശങ്ങൾ സന്ദ൪ശിക്കാനെത്തിയ കലക്ട൪ പി.ജി. തോമസ് സംഘ൪ഷാവസ്ഥയെതുട൪ന്ന് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ തീരദേശസംരക്ഷണസമിതി പ്രവ൪ത്തകരുമായി ച൪ച്ച നടത്തിയശേഷം പൊലീസ് അകമ്പടിയോടെ കടൽകയറ്റപ്രദേശങ്ങൾ സന്ദ൪ശിക്കുകയും തീരദേശവാസികളുടെ പരാതികൾ കേൾക്കുകയും ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് ദൃശ്യമാധ്യമപ്രവ൪ത്തകരെ തടഞ്ഞത്. ഇത് ചോദ്യംചെയ്ത കാക്കത്തോപ്പ് സാഗര നഗ൪-2 ഗുഡ്വിൻ മന്ദിരത്തിൽ കുട്ടൻ എന്ന തോമസിനാണ് പരിക്കേറ്റത്. കടൽകയറ്റപ്രദേശങ്ങളിലെ ദൃശ്യങ്ങൾ പക൪ത്തുന്നതല്ലാതെ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നില്ലെന്നാരോപിച്ചായിരുന്നു സംഘടിച്ചെത്തിയവ൪ ചാനൽപ്രവ൪ത്തകരെ തടഞ്ഞത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കോ൪പറേഷൻ കൗൺസില൪ ബിനു ഇടപെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. തടയുമെന്ന പൊലീസിൻെറ രഹസ്യാന്വേഷണവിഭാഗത്തിൻെറ റിപ്പോ൪ട്ടിനെതുട൪ന്ന് കലക്ട൪ സ്ഥലം സന്ദ൪ശിക്കുന്നത് ഒഴിവാക്കുകയും വൈകുന്നേരം ആറോടെ ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തി റവന്യൂവകുപ്പ്, തീരദേശസംരക്ഷണസമിതി, ഇറിഗേഷൻവകുപ്പ് ഉദ്യോഗസ്ഥ൪ എന്നിവരുമായി ച൪ച്ചനടത്തുകയും ചെയ്തു. തുട൪ന്ന് കലക്ട൪ കാക്കത്തോപ്പിലെത്തി നാട്ടുകാരുടെ പരാതികൾ കേൾക്കുകയായിരുന്നു.
കൊല്ലം പോ൪ട്ടിൽ നടക്കുന്ന ഡ്രഡ്ജിങ് നി൪ത്തിവെക്കാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നും വ്യാഴാഴ്ച ചേരുന്ന കാബിനറ്റ് യോഗത്തിൽ ഇരവിപുരം തീരപ്രദേശത്തെ കടൽക്ഷോഭത്തിന് പരിഹാരം കാണാനുള്ള നടപടികളുണ്ടാകുമെന്നും കലക്ട൪ നാട്ടുകാ൪ക്ക് ഉറപ്പുനൽകി. പൊലീസ് സ്റ്റേഷനിലെത്തിയ കലക്ട൪ ജലസേചനവകുപ്പിലെയും ധനവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ച൪ച്ച നടത്തിയശേഷമാണ് സ്ഥലം സന്ദ൪ശിച്ചത്. കൊല്ലം സിറ്റി അസി. കമീഷണ൪ ബി. കൃഷ്ണകുമാ൪, സ്പെഷൽ ബ്രാഞ്ച് അസി. കമീഷണ൪ സേവ്യ൪, സി.ഐ മാരായ കമറുദ്ദീൻ, അമ്മിണിക്കുട്ടൻ, എസ്.ഐ നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story