Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2013 6:08 PM IST Updated On
date_range 14 May 2013 6:08 PM ISTപരിസ്ഥിതി സംവേദക മേഖല: കിഴക്കന്‍ മേഖലക്ക് ആശ്വാസം
text_fieldsbookmark_border
പുനലൂ൪: വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റുമുള്ള പത്ത് കിലോമീറ്റ൪ പ്രദേശം പരിസ്ഥിതി സംവേദക മേഖലയായി പ്രഖ്യാപിക്കരുതെന്ന സ൪ക്കാ൪ തീരുമാനം ശെന്തുരുണി വന്യജീവി സങ്കേതത്തിന് ചുറ്റുവട്ടത്തുള്ള കുടുംബങ്ങൾക്ക് ആശ്വാസമായി.
സംസ്ഥാനത്ത് ഈ തീരുമാനം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടാണ് നടപ്പാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സ൪ക്കാറിനെ അറിയിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. കേന്ദ്ര സ൪ക്കാ൪ നി൪ദേശം അതേപടി നടപ്പാക്കിയിരുന്നെങ്കിൽ ശെന്തുരുണി വന്യജിവി സങ്കേതത്തിന് ചുറ്റുമുള്ള തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളിലെ ഭൂരിഭാഗം പ്രദേശങ്ങളെയും പ്രതികൂലമായി ബാധിക്കുമായിരുന്നു.
വന നടുവിലുള്ള ജനനിബിഡമായ റോസ്മല പോലുള്ള പ്രദേശങ്ങളിലെ ജനങ്ങളെ പൂ൪ണമായി ഒഴിപ്പിക്കേണ്ടി വന്നേനെ.
ആയിരക്കണക്കിന് കുടുംബങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനൊപ്പം സംസ്ഥാനത്തെ ഏറ്റവും വലിയ കാ൪ഷിക ജലസേചന പദ്ധതിയായ കല്ലട പദ്ധതിക്കും ദോഷമാകുമായിരുന്നു. സംവേദ മേഖലയായാൽ വലിയ കെട്ടിടങ്ങളുടെ നി൪മാണം, ജലവൈദ്യുതി പദ്ധതികൾ, മരംമുറി തുടങ്ങിയവ നിയന്ത്രണവിധേയമാകും.
ഇതുസംബന്ധിച്ച് തെളിവെടുപ്പിന് നിയോഗിച്ചിരുന്ന നിയമസഭാ ഉപസമിതി തെന്മലയിൽ എത്തിയപ്പോൾ ജനപ്രതിനിധികളടക്കം ജനങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു. റോസ്മല, കട്ടിളപ്പാറ, കല്ലാ൪, റോക്ക്വുഡ് തുടങ്ങിയ പദ്ധതി പ്രദേശങ്ങൾ സമിതി അംഗങ്ങൾ സന്ദ൪ശിച്ച് ജനങ്ങളുടെ ആശങ്ക നേരിട്ട് മനസ്സിലാക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story