അധ്യാപക-വിദ്യാര്‍ഥി അനുപാത നിര്‍ണയം ഡിവിഷന്‍ തലത്തില്‍ തുടരും; ഘടനാമാറ്റം നടപ്പാക്കില്ല
text_fieldsതിരുവനന്തപുരം: വിദ്യാ൪ഥി അധ്യാപക അനുപാതം സ്കൂൾ തലത്തിൽ നി൪ണയിക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ ക്യു.ഐ.പി (ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം)അംഗങ്ങളായ അധ്യാപക സംഘടനാ പ്രതിനിധികളുമായി സ൪ക്കാ൪ നടത്തിയ ച൪ച്ചയിൽ തീരുമാനം. അനുപാതം നിശ്ചയിക്കുന്നത് ഡിവിഷൻ തലത്തിൽ തുടരാനും തീരുമാനമായി. നിലവിലുള്ള അധ്യാപകരുടെ കാര്യത്തിലാകും ഡിവിഷൻ തലത്തിലുള്ള അനുപാതം പരിഗണിക്കുക. പുതിയ തസ്തിക നി൪ണയിക്കുന്നതിന് വിദ്യാ൪ഥികളുടെ യു.ഐ.ഡി എൻറോൾമെൻറ് പൂ൪ത്തിയായശേഷം തീരുമാനമെടുക്കും.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിൻെറ ഭാഗമായി ജൂൺ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവിലെ വ്യവസ്ഥകൾക്കെതിരെ പ്രതിഷേധം ഉയ൪ന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇളങ്കോവൻ യോഗം വിളിച്ചത്. ഉത്തരവിൽ എൽ.പി ക്ളാസുകളിൽ അധ്യാപക വിദ്യാ൪ഥി അനുപാതം 1:30 ആയും യു.പി തലത്തിൽ 1:35 ആയും പുതുക്കി നിശ്ചയിച്ചിരുന്നു. ഡിവിഷൻ തലത്തിൽ അനുപാതം നി൪ണയിക്കുന്നതിന് പകരം സ്കൂൾ തലത്തിൽ നി൪ണയിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. അഞ്ചാം ക്ളാസ് എൽ.പി വിഭാഗത്തിലും എട്ടാം ക്ളാസ് യു.പി വിഭാഗത്തിലുമാക്കണമെന്ന ഘടനാമാറ്റം നടപ്പാക്കേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനിച്ചു. അഞ്ചും എട്ടും ഡിവിഷനുകൾ നിലവിലുള്ള സ്ഥലങ്ങളിൽ തുടരാനും എന്നാൽ, ഇത് യഥാക്രമം എൽ.പിയുടെയും യു.പിയുടെയും ഭാഗമായി പരിഗണിക്കാനുമായിരുന്നു ഉത്തരവിലെ വ്യവസ്ഥ.
പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് പുറമെ ഡി.പി.ഐ എ. ഷാജഹാൻ, എസ്.എസ്.എ ഡയറക്ട൪ രാജൻ, ഐ.ടി അറ്റ് സ്കൂൾ ഡയറക്ട൪ നാസ൪ കൈപ്പഞ്ചേരി, വിദ്യാഭ്യാസ മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.പി. ചെറിയമുഹമ്മദ്, അധ്യാപക സംഘടനാ പ്രതിനിധികളായ എം. ഷാജഹാൻ, എ.കെ. സൈനുദ്ദീൻ, എൻ. ശ്രീകുമാ൪, സിറിയക് കാവിൽ, ജെ. ശശി, പി. ഹരിഗോവിന്ദൻ, പി.കെ. കൃഷ്ണദാസ്, എ. സലാഹുദ്ദീൻ, ഇമാമുദ്ദീൻ, അബ്ദുൽ സമദ് തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.