ആരോഗ്യകിരണം പദ്ധതിക്ക് തുടക്കമായി
text_fieldsതിരുവനന്തപുരം: 18 വയസ്സുവരെയുള്ള കുട്ടികളുടെ സ൪ക്കാ൪ ആശുപത്രികളിലെ ചികിത്സാചെലവ് സ൪ക്കാ൪ വഹിക്കുന്ന ആരോഗ്യകിരണം പദ്ധതിക്ക് തുടക്കമായി. മന്ത്രിസഭാ വാ൪ഷികത്തോടനുബന്ധിച്ച് സ൪വകലാശാലാ സെനറ്റ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.കേന്ദ്രസ൪ക്കാറിൻെറ സഹായത്തോടെയുള്ള പദ്ധതി വിപുലീകരിച്ചാണ് കേരളത്തിൽ നടപ്പാക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.പി.എൽ/ബി.പി.എൽ വ്യത്യാസമില്ലാതെ മുഴുവൻ കുട്ടികളുടെയും സ൪ക്കാ൪ ആശുപത്രികളിലെ ചികിത്സാചെലവ് സ൪ക്കാ൪ വഹിക്കും. സ൪ക്കാ൪ ജീവനക്കാ൪, പെൻഷൻ വാങ്ങുന്നവ൪, ആദായനികുതി അടയ്ക്കുന്നവ൪ എന്നിവരെ മാത്രമാണ് ഒഴിവാക്കുന്നത്. ആ൪.എസ്.വൈചിസ് കാ൪ഡിലുൾപെട്ട കുടുംബനാഥനോ നാഥയോ മരിച്ചാൽ നൽകുന്ന രണ്ടു ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് പരിരക്ഷ ചിസ് പദ്ധതിയിൽ ഉൾപ്പെടുത്താത്ത കുടുംബങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റേഷൻ കാ൪ഡ്, ആധാ൪, തിരിച്ചറിയൽ കാ൪ഡുകൾ, വരുമാന സ൪ട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താവിനെ തെരഞ്ഞെടുക്കുക. പ്രീമിയം തുക പൂ൪ണമായി സ൪ക്കാ൪ വഹിക്കും.ജൂലൈ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വരെയുള്ള എല്ലാ സ൪ക്കാ൪ ആശുപത്രികളിലൂടെയും ജനറിക് മരുന്നുകൾ സൗജന്യമായി നൽകും.
ഇപ്പോൾ എ. പി. എൽ കാ൪ഡുള്ള ആശ്രയപദ്ധതിയിലെ അ൪ഹ൪ക്ക് ബി.പി.എൽ റേഷൻ കാ൪ഡ് നൽകും. കേന്ദ്ര മാനദണ്ഡത്തിനേക്കാൾ കൂടുതൽ ബി.പി.എൽ കാ൪ഡുകൾ സംസ്ഥാനത്തുള്ളതിനാലാണ് ആശ്രയപദ്ധതിയിലുള്ളവ൪ക്കും എ.പി.എൽ കാ൪ഡ് നൽകാൻ നി൪ബന്ധിതമായത്. എയ്ഡ്സ് ബാധിതരായ കുട്ടികൾക്ക് പ്രതിമാസം 1000 രൂപ വീതം പെൻഷൻ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എസ്.ശിവകുമാ൪ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി,കെ.പി. മോഹനനൻ, ഷിബു ബേബിജോൺ, കെ.സി. ജോസഫ്, തിരുവഞ്ചൂ൪ രാധാകൃഷ്ണൻ, സി.എൻ. ബാലകൃഷ്ണൻ,പി.ജെ. ജോസഫ്,അടൂ൪ പ്രകാശ്, കെ. ബാബു, എ.പി. അനിൽകുമാ൪, പി.കെ. ജയലക്ഷ്മി എന്നിവ൪ സംബന്ധിച്ചു.
കോക്ളിയ൪ ഇംപ്ളാൻേറഷനിലൂടെ വൈകല്യത്തിൽനിന്ന് മോചിതയായ പേരൂ൪ക്കട സ്വദേശിനി അനസൂയയുടെ പ്രാ൪ഥനാഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.