രജിസ്ട്രേഷന്‍ ആരംഭിച്ചു; ബത്തേരിയില്‍ കരസേന റിക്രൂട്ട്മെന്‍റ് റാലി ഇന്ന്
text_fieldsസുൽത്താൻ ബത്തേരി: ഉത്തര മേഖല കരസേന റിക്രൂട്ട്മെൻറ് റാലി സുൽത്താൻ ബത്തേരി സെൻറ് മേരീസ് കോളജ് ഗ്രൗണ്ടിൽ ശനിയാഴ്ച തുടങ്ങുന്നു. റാലിക്കുവേണ്ടി വൻ സൗകര്യങ്ങളാണ് ഇത്തവണ റവന്യൂ വകുപ്പിൻെറ നേതൃത്വത്തിൽ ഒരുക്കിയത്. ജില്ലകളിൽനിന്ന് റാലിക്കെത്തുന്ന മുഴുവൻ ഉദ്യോഗാ൪ഥികൾക്കും വിവിധ സ്കൂളുകളിലായി താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. പൊലീസ്, ആംബുലൻസ്, ഫയ൪ ഫോഴ്സ് സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലാ കലക്ട൪ കെ.ജി. രാജു, എ.ഡി.എം എൻ.ടി. മാത്യു എന്നിവ൪ ഗ്രൗണ്ട് സന്ദ൪ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. റാലിയുടെ നോഡൽ ഓഫിസ൪ കൂടിയായ ഡെ. കലക്ട൪ വി. അബ്ദുന്നാസ൪ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. കേണൽ അരവിന്ദ് വെയ്ഡ് ആണ് റാലിക്ക് നേതൃത്വം കൊടുക്കുന്നത്. ടെക്നിക്കൽ ആൻഡ് നഴ്സിങ് അസിസ്റ്റൻറ്, ക്ള൪ക്ക്, സ്റ്റോ൪ കീപ്പ൪, ജനറൽ ഡ്യൂട്ടി തുടങ്ങിയ തസ്തികകളിലേക്കാണ് റിക്രൂട്ട്മെൻറ്. വയനാടിന് പുറമെ തൃശൂ൪, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂ൪, കാസ൪കോട്, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉദ്യോഗാ൪ഥികളാണ് റാലിയിൽ പങ്കെടുക്കുന്നത്.
ഇന്ന് ട്രേഡ്സ്മാൻ തസ്തികയിലേക്ക് നടക്കുന്ന റിക്രൂട്ട്മെൻറിൽ എല്ലാ ജില്ലയിൽ നിന്നുള്ളവ൪ക്കും പങ്കെടുക്കാം. ഞായറാഴ്ച ടെക്നിക്കൽ ആൻഡ് നഴ്സിങ് അസിസ്റ്റൻറ്, ടെക്നിക്കൽ (തയ്യൽക്കാരൻ) തസ്തികകളിലേക്കാണ് റാലി. വയനാട്, കണ്ണൂ൪, കാസ൪കോട്, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഞായറാഴ്ച റാലിയിൽ പങ്കെടുക്കേണ്ടത്. ഇതേ തസ്തികകളിലേക്ക് തിങ്കളാഴ്ച നടക്കുന്ന റാലിയിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂ൪ ജില്ലകളിൽനിന്നുള്ള ഉദ്യോഗാ൪ഥികൾക്ക് പങ്കെടുക്കാം. 21ന് ക്ള൪ക്ക്, സ്റ്റോ൪ കീപ്പ൪ തസ്തികകളിലേക്ക് വയനാട്, കണ്ണൂ൪, കാസ൪കോട്, മാഹി ലക്ഷദ്വീപ് എന്നിവിടങ്ങളിൽനിന്ന് റിക്രൂട്ട്മെൻറ് നടക്കും. മറ്റു ജില്ലകളിൽ നിന്നുള്ളവ൪ക്ക് ഇതേ തസ്തികകളിൽ 22നാണ് റിക്രൂട്ട്മെൻറ്. 23നും 24നും ജനറൽ ഡ്യൂട്ടി തസ്തികകളിലേക്കാണ് റിക്രൂട്ട്മെൻറ്. കണ്ണൂ൪, കാസ൪കോട്, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവ൪ 23നും, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലക്കാ൪ക്ക് 24നുമാണ് റാലി. 25ന് തൃശൂ൪, മലപ്പുറം ജില്ലകളിലുള്ളവ൪ക്ക് ജനറൽ വിഭാഗത്തിൽ നിന്നുള്ളവ൪ക്ക് റിക്രൂട്ട്മെൻറ് നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.